‘ പൂവ് ചൂടിയെത്തി പുച്ഛിച്ച് നേതാക്കൾ ‘ ; കര്‍ണാടക ബജറ്റ് അവതരണത്തിനിടെ ചെവിയില്‍ പൂവ് ചൂടി സഭയിലെത്തി കോണ്‍ഗ്രസ് നേതാക്കൾ
സ്വന്തം ലേഖകൻ ബംഗളുരൂ: കര്‍ണ്ണാടയിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ചെവിയില്‍ പൂവ് വെച്ച് കൊണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചെവിയില്‍ പൂവ് വെച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിനെത്തിയത്. ”കിവി മേലെ ഹൂവ്- (Kivi Mele Hoovu)” (ചെവിയില്‍ പൂവ്) എന്നാണ് ഈ ക്യാംപെയ്‌നിന്റെ പേര്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും അവര്‍ നിറവേറ്റിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 2018ല്‍ ബിജെപി അവതരിപ്പിച്ച പ്രകടന പത്രികയിലെ ഒരു നിര്‍ദ്ദേശവും ഇതുവരെ […]