കർണാടകയിൽ താമര വിരിഞ്ഞു ; ആറ് സീറ്റ് ചോദിച്ചപ്പോൾ ഇരട്ടി മധുരം ജനങ്ങൾ നൽകി ; ഇനി യെദിയൂരപ്പയ്ക്ക് നാല് വർഷം മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാം

കർണാടകയിൽ താമര വിരിഞ്ഞു ; ആറ് സീറ്റ് ചോദിച്ചപ്പോൾ ഇരട്ടി മധുരം ജനങ്ങൾ നൽകി ; ഇനി യെദിയൂരപ്പയ്ക്ക് നാല് വർഷം മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാം

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: കർണാടക ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. മഹാരാഷ്ട്രയിലെ അർദ്ധരാത്രി നാടകങ്ങൾക്കൊടുവിൽ ബി.ജെ.പിക്ക് വൻ ആഹ്ലാദിക്കാവുന്നതാണ് കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന 15-ൽ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി.

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ജെ.ഡി.എസിനാകട്ടെ ഒരു സീറ്റിൽ പോലും പിടിച്ചു നിൽക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യെദിയൂരപ്പ സർക്കാരിന് അധികാരം നിലനിറുത്താൻ ആറ് സീറ്റുകൾ മാത്രമായിരുന്നു വിജയിക്കേണ്ടിയിരുന്നത്. എന്നാൽ, അതിൽ ഇരട്ടിയായി ജനം നൽകി. ഇനി യെദിയൂരപ്പയ്ക്ക് നാല് വർഷം മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാം. നാല് തവണ കർണാടക മുഖ്യമന്ത്രിയായിട്ടുളള അദ്ദേഹത്തിന് ഇതുവരെ നാല് വർഷം തികച്ച് ഭരിക്കാനായിട്ടില്ല. മാത്രമല്ല ഭരണം നിലനിറുത്താനായാൽ പാർട്ടിക്കുളളിലും തന്റെ ശക്തി തെളിയിക്കാൻ ബി.ജെ.പിക്കാവും.

ഒരിടത്ത് ബി.ജെ.പി വിമതനായി മത്സരിച്ച സ്വതന്ത്രൻ ശരത് കുമാർ ബച്ചെഗൗഡയാണ് ജയിച്ചത്. കോൺഗ്രസിൽ നിന്ന് കൂറുമാറി എത്തിയ എം.ടി.ബി.നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോൺഗ്രസിന് ജയിക്കാനായത്. ശിവാജി നഗർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റും ഹുനസുരു ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റുമായിരുന്നു.

225 അംഗ നിയമസഭയിൽ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. അയോഗ്യരാക്കിയവരിൽ രണ്ട് എം.എൽ.എമാരുടെ കേസിൽ തീർപ്പായിട്ടില്ല. അതിനാൽ 223 അംഗ നിയമസഭയിൽ 112 പേരുടെ പിന്തുണയായിരുന്നു ആവശ്യം. ആറ് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചില്ലെങ്കിൽ സർക്കാരിന് നിലനിൽക്കാനാവില്ലായിരുന്നു. നിലവിൽ കോൺഗ്രസിന് 66 സീറ്റും ജെ.ഡി.എസിന് 34സീറ്റുമാണ് ഉള്ളത്.

എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ നേടിയ 12 സീറ്റുകളക്കം ബി.ജെ.പിക്ക് ഇപ്പോൾ സഭയിൽ 118 പേരുടെ അംഗബലമായി. നേരത്തെ 106 എം.എൽ.എമാർ ബി.ജെ.പിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ബി.ജെ.പിയുടെ 11 സ്ഥാനാർത്ഥിഥികളും കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേർക്കും മന്ത്രിസ്ഥാനവും ലഭിക്കും.

അതിനിടെ തോൽവി സമ്മതിച്ചെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് തോൽവി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ 15 മണ്ഡലങ്ങളിലെയും വോട്ടർമാരുടെ ജനവിധി ഞങ്ങൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങൾ തോൽവി സമ്മതിച്ചിരിക്കുന്നു. ഞങ്ങൾക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാൻ വിചാരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.