‘ പൂവ് ചൂടിയെത്തി പുച്ഛിച്ച് നേതാക്കൾ ‘ ; കര്‍ണാടക ബജറ്റ് അവതരണത്തിനിടെ ചെവിയില്‍ പൂവ് ചൂടി  സഭയിലെത്തി കോണ്‍ഗ്രസ് നേതാക്കൾ

‘ പൂവ് ചൂടിയെത്തി പുച്ഛിച്ച് നേതാക്കൾ ‘ ; കര്‍ണാടക ബജറ്റ് അവതരണത്തിനിടെ ചെവിയില്‍ പൂവ് ചൂടി സഭയിലെത്തി കോണ്‍ഗ്രസ് നേതാക്കൾ

സ്വന്തം ലേഖകൻ

ബംഗളുരൂ: കര്‍ണ്ണാടയിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ചെവിയില്‍ പൂവ് വെച്ച്‌ കൊണ്ട്.

സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചെവിയില്‍ പൂവ് വെച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”കിവി മേലെ ഹൂവ്- (Kivi Mele Hoovu)” (ചെവിയില്‍ പൂവ്) എന്നാണ് ഈ ക്യാംപെയ്‌നിന്റെ പേര്.

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും അവര്‍ നിറവേറ്റിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 2018ല്‍ ബിജെപി അവതരിപ്പിച്ച പ്രകടന പത്രികയിലെ ഒരു നിര്‍ദ്ദേശവും ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

അതേമയം കര്‍ഷകര്‍ക്ക് എടുക്കാന്‍ കഴിയുന്ന പലിശ രഹിത ചെറുകിട വായ്പ പരിധി ഉയര്‍ത്തിയതായി കര്‍ണ്ണാടക മുഖ്യമന്ത്രിയും സംസ്ഥാന ധനകാര്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ ബജറ്റ് അവതരണത്തില്‍ അറിയിച്ചിരുന്നു. 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി തുക ഉയര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഏകദേശം 30 ലക്ഷം കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി 25000 കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്നും ബൊമ്മൈ പറഞ്ഞു.

നിലവിലെ ബിജെപി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇക്കഴിഞ്ഞ ദിവസം ബസവരാജ് ബൊമ്മൈ അവതരിപ്പിച്ചത്. ഏപ്രില്‍-മെയ് മാസത്തിലാണ് കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Tags :