അടിപിടി,കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകളിൽ പ്രതി ..! അയ്മനം സ്വദേശിയെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി

സ്വന്തം ലേഖകൻ കോട്ടയം : അയ്മനം പുലിക്കുട്ടിശ്ശേരി തുരുത്തിക്കാട്ടുചിറ വീട്ടിൽ കുഞ്ഞുമോൻ മകൻ കമൽദേവ് (35) എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം വെസ്റ്റ്, ഈസ്റ്റ് ,ഗാന്ധിനഗർ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ […]

കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളിൽ പ്രതി; കടുത്തുരുത്തി സ്വദേശിയെ കാപ്പാ നിയമപ്രകാരം നാടുകടത്തി

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തി വെള്ളാശ്ശേരി ഭാഗത്ത് കാനാട്ട് വീട്ടിൽ രാധാകൃഷ്ണൻ മകൻ അക്ഷയ് രാധാകൃഷ്ണൻ (26) എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് വില്പന തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ […]

അടിപിടി, കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ കേസുകളിൽ പ്രതി; തലയോലപ്പറമ്പ് സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

സ്വന്തം ലേഖകൻ കോട്ടയം : തലയോലപ്പറമ്പ് മിഠായിക്കുന്നം ഭാഗത്ത് പരുത്തിക്കാട്ടുപടിയിൽ വീട്ടിൽ സുരേഷ് മകൻ രാഹുൽ .എസ് (27)എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ,കടുത്തുരുത്തിഎക്സൈസ് ,തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ അടിപിടി, കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള […]

കാപ്പ ചുമത്തിയ പോലീസിൻ്റെ നടപടി ശരി വെച്ച് സർക്കാർ;പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശക സമിതി തള്ളി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നിരന്തരം കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്‌ കുമാര്‍ , ബിനോയ്‌ മാത്യു , കേന്‍സ്‌ സാബു എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ പ്രതികൾ കാപ്പാ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ മൂവരും കോട്ടയം ജില്ലയിലെ പല […]

അടിപിടി, കൊലപാതകശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കാപ്പാ നിയമം ലംഘിച്ച കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് പാറശ്ശേരിൽ വീട്ടിൽ ഗോപി മകൻ ഔട്ട് ബിനീഷ് എന്ന് വിളിക്കുന്ന ബിനീഷ് (37)എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കൊലപാതകശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ […]