play-sharp-fill

ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി. അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ട ; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ട്‌പോകണ്ട. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി കാനം രാജേന്ദ്രൻ രംഗത്ത്. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. റവന്യൂവകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്‌കരണ വാർഷിക പരിപാടിയിൽ എകെജിയേയും ഇഎംഎസിനെയും കെആർ ഗൗരിയമ്മയേയും പ്രത്യേകം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി അച്യുതമേനോന്റെ പേര് വിട്ടുകളഞ്ഞതാണ് വിവാദമായത്. അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌കരണത്തിൽ വെള്ളം ചേർത്തെന്നും ഇ.എം.എസ് സർക്കാർ […]

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരത ; സി. പി. ഐ

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്ത് വന്നിരിക്കുകയാണ്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഭരണകൂട ഭീകരതയാണെന്ന് സിപിഐ പ്രതിനിധി സംഘം വ്യക്തമാക്കി. സി. പി. ഐ പ്രതിനിധി സംഘത്തിന്റെ മഞ്ചക്കണ്ടി സന്ദർശനത്തിനിടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മാവോസിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റമുട്ടൽ തന്നെയാണെന്ന സംശയം ബലപ്പെട്ടെന്നും പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദും പറഞ്ഞു. ഏറ്റുമുട്ടൽ […]

ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശിച്ചിട്ടില്ല ; കാനം രാജേന്ദ്രൻ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദേശിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. എൻഎസ്എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യപ്പന് ഇത്തവണ ഇടുപക്ഷത്തോട് പക്ഷപാതിത്വം കാണുമെന്നും ശബരിമലയ്ക്ക് വേണ്ടി ഇത്രയും സഹായങ്ങൾ നൽകിയ സർക്കാർ വേറെയില്ലെന്നും കാനം കൂട്ടിച്ചേർത്തു. ചങ്ങനാശേരിയി നായർ മഹാസമ്മേളനത്തിൽ സംസാരിക്കവെയാണ് സുകുമാൻ നായർ സർക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി […]