ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി. അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ട ; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ

ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി. അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ട ; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ട്‌പോകണ്ട. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി കാനം രാജേന്ദ്രൻ രംഗത്ത്. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

റവന്യൂവകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്‌കരണ വാർഷിക പരിപാടിയിൽ എകെജിയേയും ഇഎംഎസിനെയും കെആർ ഗൗരിയമ്മയേയും പ്രത്യേകം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി അച്യുതമേനോന്റെ പേര് വിട്ടുകളഞ്ഞതാണ് വിവാദമായത്. അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌കരണത്തിൽ വെള്ളം ചേർത്തെന്നും ഇ.എം.എസ് സർക്കാർ വിഭാവനം ചെയ്ത രീതിയിൽ പദ്ധതി നടപ്പാക്കാനായില്ലെന്നതും സിപിഎമ്മിന്റെ കാലങ്ങളായുള്ള പരാതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആരെയും ആക്ഷേപിക്കാതിരിക്കാനാണ് ചില പേരുകൾ വിട്ടുകളഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ വിമർശിക്കുന്നവർ ചരിത്രം പഠിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കാണ് കാനത്തിന്റെ എണ്ണം പറഞ്ഞ മറുപടി. സി.പി.ഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും വിഎസ് സുനിൽകുമാറും മുഖ്യമന്ത്രിയെ വിമർശിച്ച് സമാന അഭിപ്രായവുമായി രംഗത്തെത്തി.എന്നാൽ ഇപ്പോൾ ഇതേക്കുറിച്ച് വിവാദത്തിനില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസകിന്റെ പ്രതികരണം യുഎപിഎ, മാവോയിസ്റ്റ് വെടിവയ്പ് വിഷയങ്ങളിൽ പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന സിപിഐ നേതൃത്വം തങ്ങൾ ഏറ്റവും വൈകാരികായി കാണുന്ന വിഷയത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയെ എതിർക്കുന്നത്.