കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് ഉപയോഗിച്ചത് മതപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ; ചലചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്ക് പിന്നിലും കമല്‍ എന്ന് സൂചന ; സംവിധായന്‍ കമലിനെതിരായ ലൈംഗിക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലേഖകന്‍ തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായി കഴിഞ്ഞ ദിവസം ഉയര്‍ന്ന ലൈംഗീക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസ് തന്നെയാണെന്ന് ആരോപണം. ഏപ്രില്‍ 29 ന് ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേരില്‍ ലൈംഗിക പീഡനം ആരോപിച്ച് വക്കീല്‍ നോട്ടീസ് എത്തുന്നത്. ഇത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് സെക്രട്ടറി ആണെന്ന് കമലിന് വിശ്വാസം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് കമല്‍ മഹേഷിനെതിരെ തിരിയുന്നതും. […]