കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് ഉപയോഗിച്ചത് മതപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ; ചലചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്ക് പിന്നിലും കമല്‍ എന്ന് സൂചന ; സംവിധായന്‍ കമലിനെതിരായ ലൈംഗിക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് ഉപയോഗിച്ചത് മതപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ; ചലചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്ക് പിന്നിലും കമല്‍ എന്ന് സൂചന ; സംവിധായന്‍ കമലിനെതിരായ ലൈംഗിക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലേഖകന്‍

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായി കഴിഞ്ഞ ദിവസം ഉയര്‍ന്ന ലൈംഗീക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസ് തന്നെയാണെന്ന് ആരോപണം.

ഏപ്രില്‍ 29 ന് ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേരില്‍ ലൈംഗിക പീഡനം ആരോപിച്ച് വക്കീല്‍ നോട്ടീസ് എത്തുന്നത്. ഇത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് സെക്രട്ടറി ആണെന്ന് കമലിന് വിശ്വാസം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് കമല്‍ മഹേഷിനെതിരെ തിരിയുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ചലചിത്ര അക്കാഡമിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ ആളെ നിയമിക്കുകയായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കമല്‍ പറയുന്നത്.

കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന തന്റെ യഥാര്‍ത്ഥ പേര് വാര്‍ത്തയില്‍ ഉപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാനാണെന്നും കമല്‍ പറഞ്ഞു.

അതെ സമയം കമലിനെതിരായ യുവ നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ ഗുരുതരമാണ്. ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമല്‍ സമാനമായ രീതിയില്‍ ലൈംഗിക പീഡനം നടത്തിയതായും പരാതിയിലുണ്ട്.

എന്നാല്‍, ദുര്‍ബലരായ അവര്‍ക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ലെന്നും യുവനടി പറഞ്ഞു.

സംഭവത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസിലുണ്ട്.

എന്നാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച ശേഷമാണ് കമല്‍ കേസില്‍ ഒത്തുതീര്‍ത്തതായി സമ്മതിച്ചത്. അതേസമയം ലൈംഗിക അതിക്രമക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന നിയമമുള്ളതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്നത് വരും ദിവസങ്ങളില്‍ നിര്‍ണായകമാണ്.