play-sharp-fill

മോദിയിലേക്ക് വരെ കുഴല്‍പ്പണക്കേസ് അന്വേഷണം എത്തിയേക്കാം; പണം കടത്താനാണോ സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിച്ചതെന്ന് പരിശോധിക്കണം; കോപ്ടര്‍ യാത്രയില്‍ ഹവാല പണം കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കെ മുരളീധരന്‍ എം പി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് മോദിയിലേക്ക് വരെ എത്തിയേക്കാമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ എം പി. സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമ്പോഴാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിലേക്ക് നീളാവുന്ന കുഴല്‍പ്പണക്കേസിന്റെ അന്വേഷണം സംസ്ഥാനത്ത് നടക്കുന്നത്. ഈ അവസരത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകാം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും പണമൊഴുക്കി. ബി ജെ പി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്ടര്‍ യാത്ര ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കണം. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയിട്ടുണ്ട്. കോപ്ടര്‍ യാത്രയില്‍ ഹവാല […]

കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും; ബി.ജെ.പി. നേതാക്കളുടെ മൊഴി പൊരുത്തപ്പെടുന്നില്ല; ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴി നിര്‍ണായകമാകും ; പുറത്ത് വന്ന ശബ്ദരേഖ തള്ളാതെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. പോലീസ് ചോദ്യം ചെയ്ത മറ്റ് ബി.ജെ.പി. നേതാക്കളുടെ മൊഴികള്‍ തമ്മില്‍ പെരുത്തപ്പെടുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയുടെ മൊഴി നിര്‍ണായകമാകും. ഇന്നലെ പുറത്ത് വന്ന ഫോണ്‍ ശബ്ദരേഖ തള്ളാതെ കെ.സുരേന്ദ്രന്‍ കോഴിക്കോട് പത്രസമ്മേളനം നടത്തി. അതേ സമയം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പുകച്ചിലാണ് നിലനില്‍ക്കുന്നത്. കുഴല്‍പ്പണവും കള്ളപ്പണവും രാജ്യത്തിന്റ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍  ദുരൂഹ ഇടപാട് […]

ഉള്ളിയില്‍ നിന്നും കുഴലിലേക്ക്…അവിടെ നിന്നും മിസോറാമിലേക്കോ?; ആദിവാസി നേതാവ് സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ 10 ലക്ഷം നല്‍കിയെന്ന് ജെ.ആര്‍.ടി. ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍; ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപണത്തിന്റെ ത്രിശങ്കുവില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘പൂജ്യ’ത്തിലേക്ക് കൂപ്പുകുത്തിയ ബി.ജെ.പി.യെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്ക് എത്തിനില്‍ക്കുകയാണ്. അതിനിടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ ബി.ജെ.പി. സംസ്ഥാനത്തുടനീളം ഒഴുക്കിയ കോടികളുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് സുരേന്ദ്രനുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ […]

നേമത്തെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകൾ ദോഷം ചെയ്തു; പ്രതീക്ഷ നൽകിയത് സുരേഷ് ഗോപിയും ശ്രീധരനും മാത്രം; ശബരിമല തരംഗത്തിൽ ഉയർന്നുവന്ന സുരേന്ദ്രനെ ഒതുക്കാനുള്ള സുവർണ്ണാവസരം; അധ്യക്ഷ സ്ഥാനം കിട്ടിയപ്പോൾ സുരേന്ദ്രൻ ഒതുക്കിയവർ ഒറ്റക്കെട്ടാകും; കേരളത്തിൽ കരിഞ്ഞുണങ്ങി താമര

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് തോറ്റ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപിയുടെ പരാജയത്തിന് കയ്പ്പ് കൂട്ടുകയാണ്. രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിക്കാനുണ്ടായ ഇപ്പോഴും വ്യക്തമല്ല. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ജയിക്കാമായിരുന്നു എന്നാണ് പാർട്ടിയിലെ പ്രധാന മുറുമുറുപ്പ്.     പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ നടപ്പാക്കുന്ന കാഴ്ചയാണ് കണ്ടത്. ശിവന്‍ കുട്ടിയെക്കൊണ്ട് നേമത്തെ ബിജെപിയുടെ അക്കൗണ്ട് പിണറായി പൂട്ടിച്ചു.     നേമത്ത് മത്സരിക്കാന്‍ രാജഗോപാലിന് ആഗ്രഹമുണ്ടായിരുന്നു. എന്തു കൊണ്ട് നേമത്ത് തോറ്റുവെന്ന ചര്‍ച്ചകള്‍ ബിജെപിയെ വലിയ പ്രതിസന്ധിയിലാകും. […]

സുരേന്ദ്രന്‍ മിസ്സോറാം ഗവര്‍ണര്‍ ആയേക്കും; 35 സീറ്റ് നേടി കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ സുരേന്ദ്രന്‍ കോന്നി ബസ് സ്റ്റാന്‍ഡില്‍ മിസ്സോറാമിലേക്കുള്ള ബസ് കാത്ത് നില്‍ക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ; ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയേ എന്ന് പറയാതെ പറഞ്ഞ് അണികള്‍

തേര്‍ഡ് ഐ ന്യൂസ് കോട്ടയം: കേരളത്തില്‍ 35 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുന്നു. ശബരിമല വിഷയം ഉള്‍പ്പെടെ പ്രചരണ ആയുധമാക്കിയെങ്കിലും വിശ്വാസികള്‍ ഉള്‍പ്പെടെ സുരേന്ദ്രനെയും ബിജെപിയെയും തൂക്കിയെറിഞ്ഞു. ഒരു സീറ്റിന് വേണ്ടി ശോഭ കരഞ്ഞപ്പോളാണ് രണ്ട് സീറ്റില്‍ താന്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി സുരേന്ദ്രന്‍ രംഗപ്രവേശം ചെയ്തത്. മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചത് അമിത ആത്മവിശ്വാസം കൊണ്ടാണോ പരാജയഭീതി കൊണ്ടാണോ എന്നും വ്യക്തമായി. തോല്‍ക്കുന്നവരെ ഗവര്‍ണറാക്കുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ബിജെപി. കോന്നിയിലും […]

സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

സ്വന്തം ലേഖകൻ കണ്ണൂർ: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദൈവ ഗണങ്ങളും ഇടതുപക്ഷ സർക്കാരിനൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തിൽ മറ്റെവിടെയെങ്കിലും […]

ശ്രേയാംസിന് 87 കോടിയുടെ ആസ്തി, രണ്ടാം സ്ഥാനത്ത് ചെങ്കൽ രാജശേഖരൻ ; കേസുകളുടെ എണ്ണത്തിൽ ഒന്നാമൻ കെ.സുരേന്ദ്രൻ ; സ്ഥാനാർത്ഥികളിൽ 355 പേർ ക്രിമിനൽ കേസുള്ളവർ ; നിയമസഭാ മോഹവുമായി മത്സരിക്കുന്നവരിൽ 249 പേർ കോടിപതികൾ

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എ മോഹവുമായി മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 249 പേർ കോടിപതികളാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകൾ.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൊത്തം സ്ഥാനാർത്ഥികളിൽ 27% പേർ കോടിപതികളാണ്. സ്ഥാനാർത്ഥികളിൽ 5 കോടിക്ക് മുകളിൽ ആസ്തിയുള്ള 48 പേരുണ്ട്. മത്സരിക്കുന്ന 957 സ്ഥാനാർത്ഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തുള്ളതാണ് ഈ കണക്കുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 202 കോടിപതി സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. രണ്ട് മുതൽ അഞ്ച് കോടി വരെ (96 സ്ഥാനാർത്ഥികൾ), 50 ലക്ഷം മുതൽ 2 കോടി […]

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്. അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് […]

കഴക്കൂട്ടം സസ്‌പെൻസ് പൊളിയുന്നു…! ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കും ; ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വം പരസ്യഏറ്റുമുട്ടലിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകി കേന്ദ്ര നേതൃത്വം. ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചതായാണ് വിവരം.എന്നാൽ ശോഭയെ മത്സരിപ്പിക്കുന്നതിനോട് കഴക്കൂട്ടത്ത് കൂടുതൽ സ്വാധീനമുള്ള മുരളീധരൻ ഇതുവരെ യോജിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം ന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു. ഇതിന് […]

പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നത്?; മോദി നല്‍കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നത്; 89 വോട്ടിന്റെ കുറവ് നികത്താന്‍ സുരേന്ദ്രന് അമിത് ഷാ ഒരുക്കിയത് രാജകീയ എന്‍ട്രി; മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ. സുരേന്ദ്രന്‍

സ്വന്തം ലേഖകന്‍ കാസര്‍കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുന്നെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാക്ക് 56870 വോട്ടുകള്‍ നേടിയപ്പോള്‍ 56781 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം 11 മണിയോടെയാണ് സുരേന്ദ്രന്‍ മഞ്ചേശ്വത്തെ പര്യടനത്തിനായി എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹം മണ്ഡലത്തില്‍ എത്തിയത്. […]