നേമത്തെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകൾ ദോഷം ചെയ്തു; പ്രതീക്ഷ നൽകിയത് സുരേഷ് ഗോപിയും ശ്രീധരനും മാത്രം; ശബരിമല തരംഗത്തിൽ ഉയർന്നുവന്ന സുരേന്ദ്രനെ ഒതുക്കാനുള്ള സുവർണ്ണാവസരം; അധ്യക്ഷ സ്ഥാനം കിട്ടിയപ്പോൾ സുരേന്ദ്രൻ ഒതുക്കിയവർ ഒറ്റക്കെട്ടാകും; കേരളത്തിൽ കരിഞ്ഞുണങ്ങി താമര

നേമത്തെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകൾ ദോഷം ചെയ്തു; പ്രതീക്ഷ നൽകിയത് സുരേഷ് ഗോപിയും ശ്രീധരനും മാത്രം; ശബരിമല തരംഗത്തിൽ ഉയർന്നുവന്ന സുരേന്ദ്രനെ ഒതുക്കാനുള്ള സുവർണ്ണാവസരം; അധ്യക്ഷ സ്ഥാനം കിട്ടിയപ്പോൾ സുരേന്ദ്രൻ ഒതുക്കിയവർ ഒറ്റക്കെട്ടാകും; കേരളത്തിൽ കരിഞ്ഞുണങ്ങി താമര

Spread the love

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് തോറ്റ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപിയുടെ പരാജയത്തിന് കയ്പ്പ് കൂട്ടുകയാണ്. രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിക്കാനുണ്ടായ ഇപ്പോഴും വ്യക്തമല്ല. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ജയിക്കാമായിരുന്നു എന്നാണ് പാർട്ടിയിലെ പ്രധാന മുറുമുറുപ്പ്.

 

 

പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ നടപ്പാക്കുന്ന കാഴ്ചയാണ് കണ്ടത്. ശിവന്‍ കുട്ടിയെക്കൊണ്ട് നേമത്തെ ബിജെപിയുടെ അക്കൗണ്ട് പിണറായി പൂട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നേമത്ത് മത്സരിക്കാന്‍ രാജഗോപാലിന് ആഗ്രഹമുണ്ടായിരുന്നു. എന്തു കൊണ്ട് നേമത്ത് തോറ്റുവെന്ന ചര്‍ച്ചകള്‍ ബിജെപിയെ വലിയ പ്രതിസന്ധിയിലാകും. നേമത്തെ ബിജെപിയുടെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകളും ദോഷം ചെയ്തുവെന്ന വിലയിരുത്തല്‍ സജീവമാകും.

 

 

ആര്‍എസ്‌എസ് സൈദ്ധാന്തികനായ ആര്‍ ബാലശങ്കര്‍ മത്സരിക്കാനെത്തിയെങ്കിലും ചെങ്ങന്നൂരിൽ സീറ്റ് കൊടുത്തില്ല.പിപി മുകുന്ദനെ പോലുള്ളവരെ മറന്നതാണ് ബിജെപിയുടെ തോല്‍വിക്ക് കാരണമെന്ന വിലയിരുത്തൽ സജീവമാണ്. ഇനി സുരേന്ദ്രന് വലിയ റോൾ ഉണ്ടാകാൻ സാധ്യതയില്ല. മുകുന്ദന്റെ നേതൃത്വത്തില്‍ ബിജെപിയെ രക്ഷിക്കാനുള്ള കൂട്ടായ്മ ഉയര്‍ന്നു വരാനുള്ള സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്.

 

 

സുരേന്ദ്രനും വി മുരളീധരനും ചേര്‍ന്ന് പാര്‍ട്ടി ഹൈജാക്ക് ചെയ്തതാണ് തോല്‍വിക്ക് കാരണമെന്ന വാദം ശക്തമാകും. രണ്ടുപേർക്കും ഇതിനെ ചെറുക്കാനും കഴിയില്ല. ഇതെല്ലാം കേന്ദ്ര നേതൃത്വം ഗൗരവത്തോടെ കാണും.

 

 

തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണെങ്കിലും പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടി.

 

 

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ലോക്‌സഭയില്‍ ഇത് കൂടുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഇത് 11 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലാണ്. അതായത് വലിയ കുറവ് ബിജെപിക്ക് ഉണ്ടാകുന്നു.

 

നിയമസഭയില്‍ നേമം കൈവിട്ടതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ കുറയും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ബിജെപിയുടെ സാധ്യതകളെ ഇത് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

 

 

സംസ്ഥാനത്ത് ബിജെപി നേതൃമാറ്റം ഉണ്ടാകാനുള്ള സാധ്യത ശക്തമാണ്. മികച്ച നേതൃത്വത്തിന്റെ അഭാവമാണ് പരാജയത്തിന് പിന്നിൽ എന്ന ആരോപണം സുരേന്ദ്രനെ വെട്ടിലാക്കും. സുരേന്ദ്രൻ ഒതുക്കിയവർ ഒറ്റക്കെട്ടായി, സുരേന്ദ്രനെതിരെ തിരിയാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

 

കൊടകരയില്‍ ബിജെപിയുടെ കള്ളവോട്ട് പിടിച്ചതും ചര്‍ച്ചകളിലുണ്ട്. ഇതിലും ഇനി പൊലീസിന്റെ അതിശക്തമായ ഇടപെടലുണ്ടാകും. അതും ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്. ബിജെപി നേതാക്കളിലേക്ക് അന്വേഷണം കൊണ്ടു പോകാന്‍ പൊലീസ് ശ്രമിച്ചാല്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.