play-sharp-fill

കെകെ രമയുടെ കൈയിലെ ലിഗമെന്റിന് പൊട്ടൽ; വീണ്ടും പ്ലാസ്റ്ററിട്ടു; പ്രചരിച്ചത് വ്യാജ എക്സറേ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം:എംഎല്‍എ കെകെ രമയുടെ കൈയിൽ വീണ്ടും പ്ലാസ്റ്ററിട്ടു. നിയമസഭയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൈയിലെ ലിഗമെന്റിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചെന്ന് കെകെ രമ പറഞ്ഞു. ഇന്ന് തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തിയാണ് രമ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രമ വീണ്ടും പ്ലാസ്റ്റര്‍ ഇട്ടത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് വരാനായില്ല. ഇന്ന് വന്നപ്പോള്‍ ആദ്യത്തെ പ്ലാസ്റ്റര്‍ വെട്ടി. വീണ്ടും ഒരാഴ്ചത്തേക്ക് കൂടി പ്ലാസ്റ്റര്‍ ഇടാന്‍ ഡോക്ടര്‍ പറഞ്ഞതായി രമ പറഞ്ഞു. എംആര്‍ഐ […]

രമയോട് പോര് തുടങ്ങി സിപിഎം; മനയത്ത് ചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ നിയുക്ത എംഎല്‍എ കെ.കെ.രമയ്ക്കെതിരെ പൊലീസ് കേസെടുത്തു; നിയമസഭയില്‍ ജീവിച്ചിരിക്കുന്ന ടിപിയുടെ ശബ്ദം കേള്‍ക്കാന്‍ സിപിഎമ്മിന് ത്രാണിയില്ലേ?; രമയുടെ എംഎല്‍എ സ്ഥാനം അയോഗ്യമാക്കാനുള്ള സാധ്യതകള്‍ തേടി സിപിഎം

സ്വന്തം ലേഖകന്‍ വടകര: തിരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ നിയുക്ത എംഎല്‍എ കെ.കെ.രമയ്ക്കെതിരെ ചോമ്പാല്‍ പൊലീസ് കേസെടുത്തു. എതിര്‍സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ ചില ഗ്രൂപ്പുകള്‍ വഴി സന്ദേശം പ്രചരിപ്പിച്ചെന്ന എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് സി.വിനോദിന്റെ പരാതി പ്രകാരമാണിത്. മുന്‍ എല്‍ജെഡി നേതാവും റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കലാജിത്ത് മടപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന മഠത്തില്‍ സുധീര്‍, അഴിയൂര്‍ ബ്രദേഴ്സ് […]

കെ. കെ. രമയെ പിന്തുണക്കുന്നത് ഉപാധികളില്ലാതെ; കോണ്‍ഗ്രസുമായി യാതൊരു തര്‍ക്കവുമില്ല; മുല്ലപ്പള്ളിയും കെ. കെ രമയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി

സ്വന്തം ലേഖകന്‍ കോഴിക്കോട്: വടകരയില്‍ കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ ജയിക്കാമെന്നത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും കെ കെ രമയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് കെ കെ രമയും വ്യക്തമാക്കി. സപീക്കര്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാര്‍ട്ടിയാണിതെന്ന് ഓര്‍മ്മ വേണം. മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജന്‍സികളുടെ പിഴവാണ്. എന്ത് കൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് താന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. […]