play-sharp-fill

ബൈഡനും ഋഷി സുനകും പിന്നില്‍; മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്, ലഭിച്ചത് 78 ശതമാനം വോട്ട് -സര്‍വേ

സ്വന്തം ലേഖകൻ ഡൽഹി: മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേ‌യിലാണ് 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെ‌ട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്. 22 ആഗോള നേതാക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 26 മുതല്‍ […]

അധികാരത്തിലെത്തിയ ബൈഡൻ ആദ്യം ചെയ്തത് ‘വല്ല്യേട്ടനായ’ ട്രംപിന്റെ പ്രധാന പരിഷ്‌കാരങ്ങൾ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി ; ട്രംപ് വളരെയധികം സ്‌നേഹത്തോടെയാണ് കത്ത് എഴുതിയതെന്നും ബൈഡൻ : ട്രംപിൽ നിന്നും വിപരീതമായി ആഘോഷങ്ങളില്ലാതെ ഭരണം ഏറ്റെടുത്ത വൈറ്റ് ഹൗസിലെ ജോ ബൈഡന്റെ ആദ്യദിനം ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പുതിയ പ്രസിഡന്റിനെ വരവേൽക്കാനും, സ്വീകരിക്കാനും കാത്തുനിന്നില്ലെങ്കിലും, തന്റെ പിൻഗാമിക്കായി ഒരു കത്ത് എഴുതിവച്ചിട്ടാണ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നും പടിയിറങ്ങിയത്. സാധാരണയായി ചെയ്യാറുള്ളത് പോലെ റെസൊല്യൂട്ടിലായിരുന്നു ബൈഡനായി ട്രംപ് കത്ത് വച്ചിരുന്നത്. ഒരു പക്ഷെ ലോകം കാത്തിരുന്ന അധികാര കൈമാറ്റം സമയത്ത് ട്രംപ് പാലിച്ച ഒരേയൊരു പരമ്പാരാഗത സമ്പ്രദായവും ഇത് തന്നെയായിരുന്നു. അധികാരത്തിലെത്തി ഓവൽ ഹൗസിൽ എത്തിയ ജോ ബൈഡന്റെ ആദ്യ ജോലിയും ട്രംപ് തനിക്കായി എഴുതിയ ആ കത്ത് വായിക്കുക എന്നതായിരുന്നു. എന്നാൽ തീർത്തും സ്വകാര്യമായ ഒരു […]

തോൽവി സമ്മതിക്കാതെ വിജയ പ്രഖ്യാപന റാലിയ്‌ക്കൊരുങ്ങി ട്രംപ് ; തോൽവിയുടെ ആഘാതത്തിൽ നിന്നുണ്ടായ ട്രംപിന്റെ വിഭ്രാന്തി ഏറെ വലയ്ക്കുന്നത് സ്വന്തം പാർട്ടിക്കാരെ : ക്ഷമയോടെ കാത്തിരിക്കാൻ അനുയായികളോട് ജോ ബൈഡൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ദിവസങ്ങളായി ലോക രാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം. ജോ ബൈഡൻ വിജയത്തിന്റെ പക്കലെത്തിയിട്ടും തോൽവി സമ്മതിക്കാനാവട്ടെ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. നാലു വർഷത്തെ അധികാരം നൽകിയ മതിഭ്രമമോ അതോ തോൽവിയുടെ ആഘാതത്തിൽ നിന്നുണ്ടായ വിഭ്രാന്തിയോ, ട്രംപിന്റെ പ്രകടനങ്ങൾ ഇന്ന് ഏറെ വിഷമിപ്പിക്കുന്നത് സ്വന്തം പാർട്ടിക്കാരെയുമാണ്. തോറ്റുവെന്ന സത്യം ട്രംപിനെ പറഞ്ഞുമനസ്സിലാക്കാൻ ആരെ ആശ്രയിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്നത നേതാക്കൾ. കഴിഞ്ഞ ദിവസം വോട്ടെണ്ണൽ പൂർത്തിയാക്കിയ പെൻസിൽവാനിയയിലും ജോർജിയയിലും […]