അധികാരത്തിലെത്തിയ ബൈഡൻ ആദ്യം ചെയ്തത് ‘വല്ല്യേട്ടനായ’ ട്രംപിന്റെ പ്രധാന പരിഷ്‌കാരങ്ങൾ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി ;  ട്രംപ് വളരെയധികം സ്‌നേഹത്തോടെയാണ് കത്ത് എഴുതിയതെന്നും ബൈഡൻ : ട്രംപിൽ നിന്നും വിപരീതമായി ആഘോഷങ്ങളില്ലാതെ ഭരണം  ഏറ്റെടുത്ത വൈറ്റ് ഹൗസിലെ ജോ ബൈഡന്റെ ആദ്യദിനം ഇങ്ങനെ

അധികാരത്തിലെത്തിയ ബൈഡൻ ആദ്യം ചെയ്തത് ‘വല്ല്യേട്ടനായ’ ട്രംപിന്റെ പ്രധാന പരിഷ്‌കാരങ്ങൾ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി ; ട്രംപ് വളരെയധികം സ്‌നേഹത്തോടെയാണ് കത്ത് എഴുതിയതെന്നും ബൈഡൻ : ട്രംപിൽ നിന്നും വിപരീതമായി ആഘോഷങ്ങളില്ലാതെ ഭരണം ഏറ്റെടുത്ത വൈറ്റ് ഹൗസിലെ ജോ ബൈഡന്റെ ആദ്യദിനം ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പുതിയ പ്രസിഡന്റിനെ വരവേൽക്കാനും, സ്വീകരിക്കാനും കാത്തുനിന്നില്ലെങ്കിലും, തന്റെ പിൻഗാമിക്കായി ഒരു കത്ത് എഴുതിവച്ചിട്ടാണ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നും പടിയിറങ്ങിയത്. സാധാരണയായി ചെയ്യാറുള്ളത് പോലെ റെസൊല്യൂട്ടിലായിരുന്നു ബൈഡനായി ട്രംപ് കത്ത് വച്ചിരുന്നത്. ഒരു പക്ഷെ ലോകം കാത്തിരുന്ന അധികാര കൈമാറ്റം സമയത്ത് ട്രംപ് പാലിച്ച ഒരേയൊരു പരമ്പാരാഗത സമ്പ്രദായവും ഇത് തന്നെയായിരുന്നു.

അധികാരത്തിലെത്തി ഓവൽ ഹൗസിൽ എത്തിയ ജോ ബൈഡന്റെ ആദ്യ ജോലിയും ട്രംപ് തനിക്കായി എഴുതിയ ആ കത്ത് വായിക്കുക എന്നതായിരുന്നു. എന്നാൽ തീർത്തും സ്വകാര്യമായ ഒരു എഴുത്തായതിനാൽ അതിന്റെ ഉള്ളടക്കം താൻ വ്യക്തമാക്കുന്നില്ലെന്നും, എന്നാൽ വളരെയധികം സ്‌നേഹത്തോടെയാണ് ട്രംപ് ആ കത്ത് എഴുതിയിരിക്കുന്നതെന്നുമായിരുന്നു പിന്നീട് ബൈഡൻ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെയുള്ള അമേരിക്കയുടെ നയപരിപാടികളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നതിന്റെ വിളംബരം കൂടിയായിരുന്നുജോ ബൈഡന്റെ ഭരണം ഏറ്റെടുക്കൽ ചടങ്ങ്. ട്രംപിന്റേതിനു വിപരീതമായി, ഫെയ്‌സ് മാസ്‌ക് ധരിച്ചുകൊണ്ടായിരുന്നു ബൈഡൻ എത്തിയത്.ഇനിയുള്ള നൂറ് ദിവസം എല്ലാ അമേരിക്കക്കാരും വീടിനു വെളിയിൽ ഇറങ്ങുമ്‌ബോൾ മാസ്‌ക് ധരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പാഴാക്കാൻ സമയമില്ല, അതുകൊണ്ടുതന്നെ ആരംഭിക്കുവാൻ ഒരു നിശ്ചിത സമയം നോക്കേണ്ടതുമില്ല. എന്നാണ് ബൈഡൻ പറഞ്ഞത്. ഇതിന് മുന്നോടിയായി മൂന്ന് എക്‌സിക്യുട്ടീവ് ഉത്തരവുകളിലാണ് ആദ്യ ദിവസം തന്നെ ബൈഡൻ ഒപ്പുവച്ചത്. ഒന്ന് രാജ്യത്തിനകത്ത് പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്ന ഒന്നായിരുന്നു. അവശവിഭാഗങ്ങൾക്ക് പിന്തുണയും സഹായവും നൽകുന്നതായിരുന്നു രണ്ടാമത്തെ ഉത്തരവ്. ട്രംപ് നേരത്തേ പിൻവാങ്ങിയ, പാരീസ് കാലാവസ്ഥ ഉടമ്ബടിയിൽ വീണ്ടും ചേരുന്നതിനുള്ള ഉത്തരവുമായിരുന്നു മൂന്നാമത്തേത്.

കോവിഡ് കാലത്ത് ലോകത്തിന് മുന്നിൽ അമേരിക്കയ്ക്ക് നഷ്ടമായ ഒരു പ്രതിച്ഛായയുണ്ട് അത് തിരിച്ചെടുക്കലായിരിക്കും തന്റെ പ്രധാന ലക്ഷ്യമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ അധികാരമേൽക്കൽ ചടങ്ങിൽ കാണാറുള്ള ദൈർഘ്യമേറിയ ഫോട്ടോ സെഷനുകളും മറ്റും ഇത്തവണ ഉണ്ടായിരുന്നില്ല.

നേരത്തേ ബൈഡനും കമലാ ഹാരിസും അജ്ഞാതരായ സൈനികരുടെ സ്മൃതിമണ്ഡപത്തിൽ ആദരവ് പ്രകടിപ്പിക്കുവാൻ എത്തിയപ്പോൾ ട്രംപും കുടുംബവും ഒഴികെ ഇന്ന് ജീവിച്ചിരിക്കുന്ന മുൻ അമേരിക്കൻ പ്രസിഡണ്ടുമാരും മുൻ പ്രഥമ വനിതകളും അവരോടൊപ്പം ഉണ്ടായിരുന്നു.

ഡൊണാൾഡ്ട്രംപ് ഒഴിച്ചാൽ, ഇന്ന് ജീവിച്ചിരിക്കുന്ന മുൻ പ്രസിഡണ്ടുമാരിൽ ജിമ്മി കാർട്ടർ മാത്രമായിരുന്നു ഈ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാലും കോവിഡ് ഭയത്താലുമാണ് 96 കാരനായ കാർട്ടർ ഈ പരിപാടിയിലേക്ക് വരാതിരുന്നത്.

 

അദ്ദേഹത്തിന്റെ ആദ്യ ഉത്തരവ് തന്നെ അമേരിക്കയിലെ പൊതുയിടങ്ങളിലെല്ലാം തന്നെ മാസ്‌ക് നിർബന്ധമാക്കുന്ന ഒന്നായിരുന്നു. കുടിയേറ്റം തടയുവാനായി മെക്‌സിക്കൻ അതിർത്തിയിൽ പണിതുകൊണ്ടിരിക്കുന്ന അതിർത്തി മതിലിന്റെ പണി ബൈഡൻ മരവിപ്പിച്ചു. ഒപ്പം ഇതിനുള്ള സാമ്പത്തിക സഹായവും പൂർണ്ണമായും നിർത്തലാക്കി. മുസ്ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളിൽ നിന്നുള്ളവർ അഭിമുഖീകരിച്ചിരുന്ന കുടിയേറ്റ വിലക്കും നീക്കി.

പാരീസ് കാലാവസ്ഥ ഉടമ്ബടിയിൽ വീണ്ടും ചേരുക, ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയ നടപടി റദ്ദാക്കുക തുടങ്ങിയകാര്യങ്ങളിലും ബൈഡൻ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.