ജമ്മുകശ്മീരിലെ കത്രയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

സ്വന്തം ലേഖകൻ കത്ര : ജമ്മുകശ്മീരിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഫെബ്രുവരി 13ന് സിക്കിമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 4.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

കൊറോണയ്ക്കിടയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ ഉൾപ്പെടെ മൂന്ന് പേരെ ഇന്ത്യൻ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകരാജ്യങ്ങൾ കൊറോണ ഭീതിയിൽ വലയുമ്പോൾ ജമ്മുകാശ്മീരിൽ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. തീവ്രവാദികൾക്കൊപ്പം, തീവ്രവാദികൾക്ക് സഹായം നൽകിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ജമ്മു – കാശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപ്പൊരയിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. അതേസമയം ഈ മേഖലയിൽ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ […]

ജമ്മു കാശ്മീരിൽ നിർത്തി വച്ചിരുന്ന ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

  സ്വന്തം ലേഖകൻ കാശ്മീർ: കശ്മീരിലെ നിർത്തിവെച്ച ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗർ – ബരാമുള്ള റൂട്ടിലെ സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനിൽ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. വാർത്താ വിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച സർക്കാർ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ സർവീസ് […]

ജമ്മു-കാശ്മീരും ലഡാക്കും ഇന്ന് മുതൽ കേന്ദ്രഭരണ പ്രദേശമാകും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജമ്മു-കാശ്മീരിൽ മൂന്ന് മാസമായി തുടരുന്ന ജനജീവിതം സ്തംഭനത്തിനും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കുമിടയിൽ  സംസ്ഥാനം ബുധനാഴ്ച അർധരാത്രി ഔപചാരികമായി പിളർന്നു. ഇതോടെ ജമ്മു-കാശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു.പ്രത്യേക പദവിക്കൊപ്പം പൂർണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട ജമ്മു-കാശ്മീർ ഇനി കേന്ദ്രത്തിെന്റ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ജമ്മുകശ്മീർ പുനഃസംഘടന നിയമം 2019 പ്രകാരമാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്ടോബർ 31ന് നിലവിൽ വന്നത്. ഔദ്യോഗികമായി ബുധൻ അർധരാത്രി മുതൽ ജമ്മുകാശ്മീർ എന്ന സംസ്ഥാനം ഇല്ലാതായി. ഇതിന്മുമ്പ് പലതവണ വിവിധ കേന്ദ്രഭരണ […]