നെയിം പ്ലേറ്റ്, ബാഡ്ജ്, ട്രൈകളർ ബാൻഡ്, ചാരനിറത്തിലുള്ള ഷർട്ടും ട്രാക്ക് സ്യൂട്ടും..!ചുമട്ടു തൊഴിലാളികൾ‌ക്ക് ഇനിമുതൽ പുതിയ വേഷം..! എല്ലാ യൂണിയനുകളിൽപ്പെട്ടവർക്കും ഒരേ യൂണിഫോം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎസ്ആർഒ, ഐടി പാർക്കുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾ‌ക്ക് ഇനിമുതൽ പുതിയ വേഷം. നെയിം പ്ലേറ്റ്, ബാഡ്ജ്, ട്രൈകളർ ബാൻഡ് എന്നിവ ഉൾപ്പെട്ട ചാരനിറത്തിലുള്ള ഷർട്ടും ട്രാക്ക് സ്യൂട്ടുമണിഞ്ഞ, വിദഗ്ധരായ ചുമട്ടുതൊഴിലാളികൾ അടുത്തമാസം മുതൽ തൊഴിലിടങ്ങളിലെത്തും. മാറുന്ന കാലത്തിനനുസരിച്ച് ചുമട്ടുതൊഴിൽമേഖലയിലും സമഗ്രമാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് പുതുവേഷം. ഐഎസ്ആർഒ പോലെ സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ളയിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനവും പുതുവേഷവും നൽകുന്നത്. എല്ലാ യൂണിയനുകളിൽപ്പെട്ടവർക്കും ഒരേ യൂണിഫോമായിരിക്കും. പിന്നീട് സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന. ചുമട്ടുതൊഴിലാളികളോടുള്ള സമൂഹത്തിന്റെ […]

ഉച്ചഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചു ; ആരോപണവുമായി ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ

സ്വന്തം ലേഖകൻ ഡൽഹി: മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാനക്കയറ്റ അഭിമുഖത്തിനിടയിൽ തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ഐഎസ്ആർഒ) മുതിർന്ന ശാസ്ത്രജ്ഞൻ രംഗത്ത്. ഐഎസ്ആർഒയിൽ ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ആരോപണവുമായി രംഗത്തെത്തിയത്. 2017 മേയ് 23ന് ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ തനിക്ക് മാരകമായ വിഷം നൽകിയെന്നാണ് തപൻ മിശ്രയയുടെ വെളിപ്പെടുത്തൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മിശ്രയുടെ വെളിപ്പെടുത്തൽ. ആർസെനിക് ട്രൈയോക്‌സൈഡ് നൽകിയെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.ഉച്ചഭക്ഷണത്തിനുശേഷം […]

ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം ; പി.എസ്.എൽ.വിയുടെ അൻപതാം വിക്ഷേപണം വിജയകരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : വീണ്ടും ചരിത്രംകുറിച്ച് ഐ.എസ.്ആർ.ഓ. പി.എസ.്എൽ.വിയുടെ അൻപതാം വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2 ബിആർ 1ഉം, ഒമ്പത് വിദേശ ഉപഗ്രഹങ്ങളും പി.എസ.്എൽ.വി ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എൽവിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു.എൽ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം പൂർത്തികരിച്ചിരിക്കുന്നത്. രണ്ടു ദൗത്യങ്ങൾ ഒഴികെ 47 വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കിയെന്ന റെക്കോർഡുമായാണ് പിഎസ്എൽവി 50-ാം വിക്ഷേപണത്തിന് തയ്യറെടുത്തത്.

ഐ. എസ്. ആർ. ഓ ചാരക്കേസ് ; നമ്പി നാരായണന് 1.30 കോടി നഷ്ടപരിഹാരം നൽകാൻ ശുപാർശ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നൽകാൻ മുൻ ചീഫ്‌സെക്രട്ടറി കെ. ജയകുമാർ ശുപാർശ ചെയ്തു. നമ്പി നാരായണനുമായി ചർച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മധ്യസ്ഥനായി കെ. ജയകുമാറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കേസിൽ തെറ്റായി പ്രതിചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു സർക്കാർ നേരത്തേ നൽകിയിരുന്നു. ഇതിനുപുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]