play-sharp-fill

നാലുവർഷമായി പ്രണയത്തിൽ, വിനോദസഞ്ചാരികളായി ഇടുക്കിയിലെത്തി ; ആളില്ലാത്ത വീട്ടിൽ കയറി വിഷം കഴിച്ചു; 17കാരിയും കാമുകനും മരിച്ചു

സ്വന്തം ലേഖകൻ മറയൂർ: ഇടുക്കിയിൽ വിനോദസഞ്ചാരികളായി എത്തിയ യുവാവും പെൺകുട്ടിയും ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച് മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ വിഷം കഴിച്ചത്. പുഷ്പൻ ടൗണിലേക്ക് പോയ സമയത്താണ് യുവാവും പെൺകുട്ടിയും വീട്ടിൽ കയറുന്നത്. വിഷം കഴിച്ച് അവശനിലയിലായ പെൺ‌കുട്ടി രാത്രി ഒൻ‌പതോടെ റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വാഹനം തടഞ്ഞു നിർത്തി […]

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു..!! അപകടം ഇടുക്കി മൂലമറ്റത്ത്

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്. ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. അതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്.വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം […]

ഇടുക്കിയിൽ ഹർത്താൽ പുരോഗമിക്കുന്നു;ദേശീയ പാതയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു

സ്വന്തം ലേഖകൻ ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. പ​ത്ത് പഞ്ചായത്തുകളിലാണ് ഹ​ര്‍​ത്താ​ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചി​ന്ന​ക്ക​നാ​ല്‍, പെ​രി​യ​ക​നാ​ല്‍ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ സ​മ​ര​ക്കാ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. കൊച്ചി-ധനുഷ്കോടി ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം പ​ല​യി​ട​ത്തും സ​മ​ര​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. നാ​ട് വി​റ​പ്പി​ക്കു​ന്ന കാ​ട്ടാ​ന അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി ഹൈ​ക്കോ​ട​തി വി​ല​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ഹ​ര്‍​ത്താ​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ തു​ട​രും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ പ​രി​ഗ​ണി​ച്ച് രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ബൈ​സ​ണ്‍​വാ​ലി […]

‘അരിക്കൊമ്പന് അരിക്കെണി’..! ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച; വീട് ‘റേഷൻകട’യാക്കി ആനയെ പിടികൂടാൻ പദ്ധതി

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇതിനുള്ള ട്രയല്‍ നടത്തുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്ണോയി അറിയിച്ചു. അരിക്കെണിവെച്ച് കൊമ്പനെ സിമന്‍റ് പാലത്തിനടുത്ത് എത്തിക്കാനാണ് നീക്കം. തുടര്‍ന്ന് മയക്കുവെടി വയ്ക്കും. 14 മണിക്കൂർ യാത്ര ചെയ്‌തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുംകിയാനകളിൽ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറീ […]

ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ വന്യജീവി ആക്രമണം സ്ഥിരമായതിനെ തുടര്‍ന്നാണ് വനം വകുപ്പിന്‍റെ നടപടി. വാത്തിക്കുടിയില്‍ മൂന്ന് ദിവസം മുന്‍പ് മുതലാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വന്യജീവി ആക്രമണം സ്ഥിരമായത്. തിങ്കളാഴ്ച രാത്രി കൊച്ചു വാഴയില്‍ വിനോദ് രവിയുടെ ആടിനെയും കൊന്നു. പ്രദേശത്തെ താമസിക്കുന്ന രണ്ടു പേര്‍ പുലിയെ നേരിട്ടു കാണുകയും ചെയ്തു. വനം വകുപ്പ് നടപടികള്‍ […]

തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചു; അന്വേഷണം നടക്കുന്നതിനിടെ മലയാളി യുവാവ് മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍..! മരിച്ചത് ഇടുക്കി പാറത്തോട് സ്വദേശിയായ 32കാരൻ

സ്വന്തം ലേഖകൻ ഇടുക്കി: മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഗോവയില്‍ ഉണ്ടെന്ന് മനസ്സിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ […]

35 വർഷത്തെ കാത്തിരിപ്പ്…! പൂർവവിദ്യാർഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും പൂവിട്ടു…! പിരിയാൻ വയ്യെന്നായപ്പോൾ അൻപതുകഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി…! നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ഇടുക്കി: പത്താം ക്ലാസ് പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടിയ 50 കഴിഞ്ഞ സുഹൃത്തുക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വർഷത്തിനുശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളാണ് പിരിയാൻ വയ്യെന്നായപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. പഴയ കമിതാക്കൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ പ്രണയവും മോട്ടിട്ടു. ഒടുവിൽ മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം ഒളിച്ചോടി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ […]

ഇടുക്കിയെ വിറപ്പിച്ച്‌ അരികൊമ്പന്‍; ലേബർ ക്യാന്റീൻ്റെ ചുമര് ഇടിച്ചുതകർത്തു ; ജീവനക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ രാത്രി 10 മണിയോടെ അരിക്കൊമ്പന്റെ ആക്രമണം.എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പന്‍ ലേബര്‍ ക്യാന്റീന്റെ ചുമര് ഇടിച്ചു തകര്‍ത്തു . ക്യാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിന്‍ രക്ഷപെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികള്‍ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. കാട്ടാന ആക്രമണം തുടര്‍ക്കഥയായതോടെ ഇടുക്കിയിലെ […]

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളികളുടെ വാഹനം തകര്‍ത്തു; ആക്രമണം നടത്തിയത് ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാന

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നകനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം തകർത്തു. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെയാണ് തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്‍ ആക്രമണം നടത്തിയത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങിയ വാഹനത്തിനു നേരെയാണ് അക്രമണം ഉണ്ടായത്. ആന ജീപ്പിനെ ആക്രമിക്കാന്‍ വരുന്നതു കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്‍റെ മുന്‍വശം ആന തകര്‍ത്തു. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.