വാളയാർ കേസ് ; പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കാനാവില്ല , എന്നാൽ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം ; ഹൈക്കോടതി

വാളയാർ കേസ് ; പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കാനാവില്ല , എന്നാൽ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം ; ഹൈക്കോടതി

 

സ്വന്തം ലേഖകൻ

കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ കോടതി വിധിക്കെതിരെ സർക്കാരിനും പെൺകുട്ടികളുടെ മാതാപിതാക്കൾക്കും അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. പത്രറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പത്രറിപ്പോർട്ടുകൾ എല്ലാം ശരിയാണോ എന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു. സംസ്ഥാനത്ത് നിലവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, കേസിൽ പുനരന്വേഷണം വേണമെന്ന ഹർജിയിലെ ആവശ്യത്തിൽ സിബിഐയുടെ അഭിപ്രായം കോടതി തേടി. എന്നാൽ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, ഈ കേസിൽ പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. വിചാരണക്കോടതി ജഡ്ജിയുടെ വിധി നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായമാണെന്നും സി.ബി.ഐ വ്യക്തമാക്കി.

വാളയാർ കേസിലെ സാക്ഷികൾക്ക് സുരക്ഷ വേണമെന്ന ഹർജിക്കാരെന്റെ ആവശ്യത്തെയും കോടതി വിമർശിച്ചു. നിരവധി സാക്ഷികൾ കൂറുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ ഈ ആവശ്യം ഉന്നയിച്ചത്. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ കേസിൽ ഇനി സാക്ഷികൾക്ക് എന്ത് സുരക്ഷ നൽകാനാണെന്നും കോടതി ചോദിച്ചു. ഹർജി പിൻവലിക്കാമെന്ന് വ്യക്തമാക്കിയ ഹർജിക്കാരന് അതിന് കോടതി അനുമതി നൽകിയില്ല. കോടതി ഉച്ചയ്ക്ക് ശേഷം വീണ്ടും ഹർജി പരിഗണിക്കുന്നുണ്ട്.