പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആണ് , എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ മരണപ്പെട്ടതാകട്ടെ 321 പേരാണ് . കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 635 പേരാണെങ്കിൽ ഈ വർഷം രണ്ടു മാസങ്ങളിൽ മരിച്ചത് 557 പേരാണ്. മരണ […]

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം ; നാലു വയസ്സിന് മുകളിലുള്ളവർക്കും ഹെൽമറ്റ് വേണം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ്ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാല് വയസ്സിനു മുകളിലുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് […]