യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് കുമരകം സ്വദേശിയായ പൈലറ്റ് അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്; നിലത്ത് പതിക്കുമ്പോഴുള്ള സ്പാര്‍ക്ക് മൂലം വലിയ പൊട്ടിത്തെറി സംഭവിക്കാമായിരുന്ന സാഹചര്യത്തിലും മനോധൈര്യം കൈവിട്ടില്ല; കനത്ത കാറ്റിലും മഴയിലും രണ്ട് എഞ്ചിനും നിശ്ചലമായി; ചതുപ്പ് നിലത്തിലേക്ക് കോപ്റ്റര്‍ ഇറക്കിയത് അതിസാഹസികമായി

സ്വന്തം ലേഖകന്‍ കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് മലയാളി പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്. വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന സാഹചര്യത്തെ അസാമാന്യ കഴിവ് കൊണ്ടാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്. നേവിയില്‍ ഒരു ഷിപ്പിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ലുലു […]

യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നത് കൊണ്ട് വേഗം തിരിച്ചറിഞ്ഞു; പുള്ളി ചെയ്ത പുണ്യത്തിന്‍റെ ഫലം കൊണ്ടാണ് , അല്ലെങ്കിൽ ഹെലികോപ്റ്റർ കത്തിയേനെ ; രക്ഷിക്കാൻ ഓടിയെത്തിയവർ പറയുന്നു

സ്വന്തം ലേഖകൻ കൊച്ചി : വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാര്‍ കാരണം അടിയന്തരമായി ഇടിച്ച് ഇറക്കിയപ്പോൾ രക്ഷിക്കാനോടിയെത്തിയത് പ്രദേശവാസികളാണ്. “രാവിലെ 8.30ഓടെയാണ് സംഭവം. മഴയുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത്. വേറെ സ്ഥലത്തായിരുന്നെങ്കില്‍ കത്തിപ്പിടിച്ചേനെ. പുള്ളി ചെയ്ത പുണ്യത്തിന്‍റെ ഫലം കൊണ്ടാണ് ഇങ്ങനെ ആയത്. പൈലറ്റടക്കം അഞ്ച് പേരുണ്ടായിരുന്നു. സാധാരണ ഗ്രൌണ്ടിലാണ് വന്നിറങ്ങാറുള്ളത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാന്‍ സഹായിച്ചു. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു”. “സാറിനെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് […]

യൂസഫലിയും ഭാര്യയും ഉൾപ്പെടെ സഞ്ചരിച്ച ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ പനങ്ങാട് ചതുപ്പിലിടിച്ചിറക്കി ; ; മുട്ടറ്റം വെള്ളമുള്ള ചതുപ്പിന് ചുറ്റും വീടുകളും വൈദ്യുതി ലൈനും ഉണ്ടായിട്ടും മനോധൈര്യം കൈവിടാതെ പൈലറ്റ്; അപകട കാരണം യന്ത്രത്തകരാര്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ പനങ്ങാട്: ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ അഞ്ച് പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുട്ടറ്റം വെള്ളമുള്ള ചതുപ്പിന് ചുറ്റും വീടുകളും വൈദ്യുതി ലൈനും ഉണ്ട്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണിത്. എന്നാല്‍ മനോധൈര്യം കൈവിടാതെ പൈലറ്റ് നടത്തിയ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകട കാരണം യന്ത്രത്തകരാര്‍ എന്നാണ് സൂചന. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം കേട്ടാണ് സമീപവാസി ഓടിയെത്തിയത്. ഇയാളാണ് പൈലറ്റിനെയും യാത്രക്കാരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പതിനഞ്ച് […]

ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്ടർ അപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ കാലിഫോർണിയ: അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും (41) മകൾ ജിയാനയും (13) ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോ്ര്രപർ അപകടത്തിൽ ബ്രയാന്റ് ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. പാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. മകൾ ജിയാനയെ ബാസകറ്റ് ബോൾ പരിശീലനത്തിന് തെന്റ മാമ്പ സ്‌പോർട്‌സ് അക്കാദമിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഇവിടെ യുവതാരങ്ങൾക്കുള്ള ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ടൂർണമെന്റ് റദ്ദാക്കി. ഇരുവർക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബെ […]