play-sharp-fill
ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്ടർ അപകടത്തിൽ മരിച്ചു

ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്ടർ അപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ

കാലിഫോർണിയ: അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും (41) മകൾ ജിയാനയും (13) ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോ്ര്രപർ അപകടത്തിൽ ബ്രയാന്റ് ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. പാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.


മകൾ ജിയാനയെ ബാസകറ്റ് ബോൾ പരിശീലനത്തിന് തെന്റ മാമ്പ സ്‌പോർട്‌സ് അക്കാദമിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഇവിടെ യുവതാരങ്ങൾക്കുള്ള ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ടൂർണമെന്റ് റദ്ദാക്കി. ഇരുവർക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബെ ബ്രയാന്റിെന്റ മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group