യൂസഫലിയും ഭാര്യയും ഉൾപ്പെടെ സഞ്ചരിച്ച ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ പനങ്ങാട് ചതുപ്പിലിടിച്ചിറക്കി ; ; മുട്ടറ്റം വെള്ളമുള്ള ചതുപ്പിന് ചുറ്റും വീടുകളും വൈദ്യുതി ലൈനും ഉണ്ടായിട്ടും മനോധൈര്യം കൈവിടാതെ പൈലറ്റ്; അപകട കാരണം യന്ത്രത്തകരാര്‍ എന്ന് സൂചന

Spread the love
സ്വന്തം ലേഖകന്‍
പനങ്ങാട്: ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ അഞ്ച് പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുട്ടറ്റം വെള്ളമുള്ള ചതുപ്പിന് ചുറ്റും വീടുകളും വൈദ്യുതി ലൈനും ഉണ്ട്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണിത്. എന്നാല്‍ മനോധൈര്യം കൈവിടാതെ പൈലറ്റ് നടത്തിയ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകട കാരണം യന്ത്രത്തകരാര്‍ എന്നാണ് സൂചന.

ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം കേട്ടാണ് സമീപവാസി ഓടിയെത്തിയത്. ഇയാളാണ് പൈലറ്റിനെയും യാത്രക്കാരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പതിനഞ്ച് മിനിറ്റിന് ശേഷമാണ് ഫയര്‍ ഫോഴ്‌സ് എത്തിയത്. ഹെലികോപ്റ്റര്‍ ക്രെയിന്‍ ഉപയോഗിച്ച് ചതുപ്പില്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.