‘മാൻദൗസ്’ ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് തീവ്ര ചുഴലിക്കാറ്റിൽ ഇന്ന് തീരം തൊടും. 6 മണിക്കൂറിനുശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു വെള്ളിയാഴ്ച അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തും. ഇത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ […]

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ലക്ഷദീപിനോട് ചേർന്ന് ന്യൂനമർദ്ദം രൂപപെട്ടു; അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ നീക്കണം; ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക

സ്വന്തം ലേഖകൻ    കോട്ടയം : കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ.   തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദീപിനോട് ചേർന്ന് ന്യൂനമർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.   2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി   2021 മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, […]

ശക്തിയോടെ വേനൽമഴ ; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഞായാറാഴ്ച വേനൽ മഴ ശക്തമായി. അതേസമയം സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും വ്യാഴാഴ്ച വരെ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനും സാധ്യയുണ്ട്. തെക്കൻ കേരളത്തിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴി വടക്കോട്ട് സഞ്ചരിക്കുകയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ വടക്കൻ മേഖലയിൽ മഴ ശക്തമാവാൻ സാധ്യതയുണ്ട്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഇടിയോടുകൂടി ശക്തമായ മഴ […]

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി

സ്വന്തം  ലേഖകൻ കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ  കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നവംബർ ഒന്നിന് ജില്ലാ കളക്ടർ   അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ  , ചാവക്കാട്  എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്  നവംബർ ഒന്നിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. അതേസമയം മഹാത്മാ​ഗാന്ധി സര്‍വകലാശാല നവംബർ ഒന്നിന്  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികള്‍ […]