കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തും; അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു; യെല്ലോ അലേർട്ടുള്ള ജില്ലകൾ ഏതൊക്കെയെന്ന് അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തിടെ രണ്ട് ചുഴലിക്കാറ്റുകളുണ്ടായ സാഹചര്യത്തില്‍ കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ […]

സംസ്ഥാനത്ത് 13 വരെ മഴ തുടരും ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനവന്തപുരം : സംസ്ഥാനത്ത് കാലം തെറ്റി എത്തിയ മഴ 13 തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. മറ്റിടങ്ങളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ പ്രതീക്ഷിക്കാം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. ശക്തമായ ഒറ്റപ്പെട്ട […]

ശമനമില്ലാതെ ദുരിതപ്പെയ്ത്ത് : സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരും. ഞായറാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സെപ്റ്റംബർ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് […]