സംസ്ഥാനത്ത് 13 വരെ മഴ തുടരും ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് 13 വരെ മഴ തുടരും ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ

തിരുവനവന്തപുരം : സംസ്ഥാനത്ത് കാലം തെറ്റി എത്തിയ മഴ 13 തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. മറ്റിടങ്ങളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ പ്രതീക്ഷിക്കാം.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. നാളെ തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ തീവ്രമഴയും ലഭിച്ചേക്കാം.

കിഴക്കൻ കാറ്റ് സജീവമാകുകയും ഇത് പടിഞ്ഞാറൻ കാറ്റുമായി കേരളത്തിൽ മുകളിൽ വെച്ച് ചേരുന്നതുമാണ് നിലവിലെ സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് കാരണം. ഇതിന് ആക്കം കൂടി അന്തരീക്ഷ ചുഴികളും ന്യൂനമർദ സാധ്യതകളും ഉണ്ടാകുന്നതും കൂടുതൽ അനുകൂലമായി മാറി.

ചരിത്രം തിരുത്തി കഴിഞ്ഞ ദിവസം വടകരയിൽ അതി തീവ്രമഴ ലഭിച്ചിരുന്നു. ഏഴിനാണ് കോഴക്കോട് ജില്ലയിൽപ്പെട്ട ഇവിടെ കാലവർഷത്തെ ഓർമ്മിപ്പിക്കും വിധത്തിൽ 22 സെ.മീ. മഴ കിട്ടിയത്. ശനിയാഴ്ച മഴയുടെ ശക്തിയിൽ അൽപം കുറവ് വന്നിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്ത് മിക്കയിടത്തും മൂടിക്കെട്ടിയ ആകാശമായിരുന്നു. പലയിടത്തും ഇടത്തരവും ശക്തവുമായ മഴയും ലഭിച്ചു.