ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?

ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?

സ്വന്തം ലേഖകന്‍

കോട്ടയം: പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന വിമര്‍ശനം ഇടത് മുന്നണി ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരത്തിലിറങ്ങിയ ചുമന്ന പെയിന്റടിച്ച ഓട്ടോറിക്ഷയുള്‍പ്പെടെയുള്ളവ.

ഇപ്പോഴിതാ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റിനും ചുമപ്പ് നിറമാണ്. ഒപ്പം, പണ്ടില്ലാത്ത ഒരു പരസ്യ വാചകവും- എന്നെന്നും നിങ്ങളോടൊപ്പം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കായ് നല്‍കുന്ന കിറ്റിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടത് സര്‍ക്കാരിന്റെ കലാവിരുതെന്നോര്‍ക്കണം. മുഖ്യമന്ത്രിയുടെയോ പാര്‍ട്ടി ഓഫീസിന്റെയോ സ്വകാര്യ സ്വത്തില്‍ നിന്നല്ല ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് എന്നോര്‍ക്കണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവങ്ങള്‍ക്ക് നല്‍കുന്ന അരിയിലും സര്‍ക്കാര്‍ ചുമപ്പ് നിറം അടിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും മെയ് മാസത്തില്‍ വാകമരം പൂക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കാലത്ത് വാഹനങ്ങളും ഭക്ഷ്യകിറ്റും അടിമുടി ചുമപ്പില്‍ കുളിക്കുകയാണ്.