ഇത് ചരിത്ര നേട്ടം..! ഭക്ഷ്യസുരക്ഷാ സൂചകയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം; കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം:bചരിത്രത്തില്‍ ആദ്യമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാംസ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. […]

ആലപ്പുഴയിൽ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു; വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മിന്നൽ പരിശോധനയിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തു. വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കുശേഷം അധികൃതർ നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിക്കുട്ടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി […]

ലൈസൻസും രജിസ്‌ട്രേഷനുമില്ലാതെ വീട്ടിൽ കേക്കുണ്ടാക്കിയാൽ തനിയെ കഴിച്ചോണം…! വിറ്റാൽ 50,000 രൂപയും മൂന്ന് മാസം വരെ തടവും ; കർശന നടപടികളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് പലരും വീട്ടിൽ കേക്കും പലഹാര നിർമാണവുമായി ബിസിനസ് വിപുലപ്പെടുത്തി വരികെയാണ്. എന്നാൽ വീട്ടിൽ കേക്കുണ്ടാക്കി വിപണനം നടത്തുന്നവർക്ക് നേരെ വടിയെടുത്തിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സമൂഹ മാധ്യമങ്ങളിലൂടെ ഓർഡർ പിടിച്ച് കേക്കും മറ്റും വിൽക്കുന്നവർ ലൈസൻസ് എടുക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പഠിച്ചവർ പലരും ഇപ്പോൾ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വിൽപ്പനക്കാരാണ്. പരിചയക്കാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എല്ലാം ചെറിയ ഓർഡറെടുത്ത് കേക്ക് തയ്യാറാക്കി നൽകിയിരുന്നവരും നിരവധിയാണ്. ഫെയ്‌സ് […]

വീണ്ടും മായം കലർന്ന വെളിച്ചെണ്ണ ; ഒൻപത് ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് നിരോധനം ഏർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ കൊല്ലം:  വീണ്ടും മായ കലർന്ന വെളിച്ചെണ്ണകൾ സുലഭം. റീ പാക്കിങ്ങ് ലൈസൻസില്ലാത്തതിനാൽ ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്‍പന നടത്തിവന്ന എസ്‌എഎസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് റീ പാക്കിങ് ലൈസന്‍സില്ലായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധി – പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി- ചക്കിലാട്ടിയ വെളിച്ചെണ്ണ, കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ- പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ- പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ […]