മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം..! ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു..!

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ […]

രാജസ്ഥാനിലെ മെഡിക്കൽ കോളജിൽ തീപിടിത്തം,12 നവജാത ശിശുക്കളെ രക്ഷിച്ചു

സ്വന്തം ലേഖകൻ ജയ്പൂർ: രാജസ്ഥാനിലെ ദുംഗർപൂർ മെഡിക്കൽ കോളജിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ വാർഡിലാണ് തീപടർന്നത്. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീയണച്ചെന്നും 12 കുട്ടികളെ രക്ഷപ്പെടുത്തിയതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. മഹേന്ദ്ര ദാമോർ പറഞ്ഞു. നവജാതശിശുക്കളുടെ വാർഡിൽ തീപിടിത്തം ഉണ്ടായതിനെ കുറിച്ച് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ തങ്ങൾ സ്ഥലത്തെത്തിയതായി ഫയർഫോഴ്സ് ഓഫീസർ അറിയിച്ചു. മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കുകയും ചെയ്തു. 12 കുട്ടികളെ […]

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം; കാരണം വ്യക്തമല്ല; പ്രദേശത്ത് വ്യാപക പുക

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തിൽ ഏറ്റവും അവസാനം തീയണച്ച സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിൽനിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം. […]

കുളനട പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം; സംഭവത്തിൽ അട്ടിമറി ആരോപിച്ച് ബി ജെ പി ജില്ലാ പ്രസിഡൻ്റ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുളനട മത്സ്യച്ചന്തയ്ക്ക് സമീപം വേർതിരിക്കാനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിനു മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വേർതിരിച്ച മാലിന്യം ശേഖരിച്ചിരുന്ന സമീപത്തെ കെട്ടിടത്തിലും തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു മണിക്കൂറോളം സമയമെടുത്താണ് അപകടാവസ്ഥ ഒഴിവാക്കിയത്. തുടക്കത്തിൽ പ്രദേശമാകെ പുക പടർന്നത് ആശങ്ക വർധിപ്പിച്ചു. തൊട്ടുചേർന്ന് വീടുകളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രിയും പ്രവർത്തിച്ചിരുന്നത് പരിഭ്രാന്തിക്ക് കാരണമായി. വലിയ ഉയരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യം വ്യാപകമായി കത്തിയതോടെ ചന്തയുടെ ഇരുമ്പ് മേൽക്കൂരയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. മത്സ്യഫെഡ് നേരത്തെ കോൾഡ് സ്റ്റോറേജിനായി നിർമിച്ച […]

വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്തെ തീപിടുത്തം; പ്രതി പിടിയിൽ

ക​ണ്ണൂ​ര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ കാപ്പാക്കേസ് പ്രതി ചാ​ണ്ടി ഷ​മീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്ന് സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നായിരുന്നു പോലീസിൻ്റെ സംശയം. പോലീസ് പല സംഘങ്ങളായി ഇയാ‍ളെ തിരയുകയും തുടർന്ന് പുഴാവത്തിൽ നിന്നും ഇയാൾ പിടിയിലാവുകയുമായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ഷമീമിനെ പോലീസ് കീഴ്പ്പെടുത്തിയത്. ഷ​മീമിന്‍റേതുൾപ്പെ‌ടെ വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യി​ട്ടി​രു​ന്ന അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ചൊവാഴ്ച പുലർച്ചെ മൂ​ന്നോ​ടെ​ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശിച്ചത്.