വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്തെ തീപിടുത്തം; പ്രതി പിടിയിൽ

വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്തെ തീപിടുത്തം; പ്രതി പിടിയിൽ

ക​ണ്ണൂ​ര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ
കാപ്പാക്കേസ് പ്രതി ചാ​ണ്ടി ഷ​മീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്ന് സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നായിരുന്നു പോലീസിൻ്റെ സംശയം.

പോലീസ് പല സംഘങ്ങളായി ഇയാ‍ളെ തിരയുകയും തുടർന്ന് പുഴാവത്തിൽ നിന്നും ഇയാൾ പിടിയിലാവുകയുമായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ഷമീമിനെ പോലീസ് കീഴ്പ്പെടുത്തിയത്.

ഷ​മീമിന്‍റേതുൾപ്പെ‌ടെ വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യി​ട്ടി​രു​ന്ന അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ചൊവാഴ്ച പുലർച്ചെ മൂ​ന്നോ​ടെ​ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group