video
play-sharp-fill

കാഞ്ഞങ്ങാട് ന​ഗരസഭയുടെ ട്രഞ്ചിങ് ​ഗ്രൗണ്ടിൽ തീപിടിത്തം; മാലിന്യകൂമ്പാരത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തീപിടുത്തം. കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിൽ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. രാവിലെ കണ്ണൂർ കോർപ്പറേഷന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ തീപിടിച്ചിരുന്നു. ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ […]

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക; പിന്നാലെ ബൊലേറോ ജീപ്പ് ആളിക്കത്തി..! ജീവനും കൊണ്ടോടി യാത്രക്കാർ..! അഗ്നിരക്ഷാസേനയെത്തി തീയണച്ചു

സ്വന്തം ലേഖകൻ കാസർകോട്:കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബൊലേറോ ജീപ്പിന് തീപിടിച്ചു. വണ്ടി കത്താൻ തുടങ്ങിയതോടെ യാത്രക്കാർ ജീവനും കൊണ്ടോടി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്. ഇന്ന് വൈകീട്ട് 3.40 ഓടെയാണ് സംഭവം നടന്നത്. അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീപിടിച്ചത്. കോട്ടച്ചേരിമേൽപ്പാലത്തിനു സമീപത്തെ റൈസ് മില്ലിന് അടുത്തൂടെ അജാനൂരിലേക്ക് പോവുകയായിരുന്നു വാഹനം. കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൾ സലാം, നിസാമുദ്ദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്. പെട്ടെന്നാണ് വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത്. പിന്നാലെ കാഴ്ചമറക്കുന്ന നിലയിൽ […]

കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ കോഴിക്കോട് :കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ടോറസിന്റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു.ആളപായമില്ല. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ദേശിയപാത വികസനത്തിൻറെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടർന്ന് വടകരയിൽ നിന്നും അഗ്നിശമന സേന രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല.

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം; 4 പേർക്ക് പൊള്ളലേറ്റു; ചോർച്ചയുണ്ടായ സിലിണ്ടർ ജീവനക്കാർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി

സ്വന്തം ലേഖകൻ കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം. 4 പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർ ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കോതമംഗലം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി ; കാറും ഇരുചക്രവാഹനവും കത്തി നശിച്ചു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി. കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഇരുചക്രവാഹനവും ആണ് തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ 12.10 ഓടെ ആണ് സംഭവം. കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല. തീ പടരുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അതേസമയം തീവച്ചത് ആരെന്ന് കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം ; മൂന്നു വീടുകളിലേക്ക് തീപടർന്നു ; ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; ആളുകളെ ഒഴിപ്പിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. എം വി അപ്പൻ റോഡിലുള്ള വഴുതക്കാട് അക്വേറിയത്തിലാണ് തീ പിടുത്തം ഉണ്ടായത് . ഒരാളെ രക്ഷപ്പെടുത്തി. രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ് . നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് തീ പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. മറ്റ് യൂണിറ്റുകളിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കും Updating

മൂവാറ്റുപുഴ ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

സ്വന്തം ലേഖകൻ ഇടുക്കി : മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നഗരത്തിൽ കച്ചേരിത്താഴത്ത് ഭാഗത്താണ് കാറിനു തീപിടിച്ച് കത്തി നശിച്ചത് . അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങി യതിനാൽ അപകടം ഒഴിവായി. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇത് കത്തി നശിച്ചു . മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി […]

എറണാകുളം നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലം ; കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു

എറണാകുളം: നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പറവൂരിൽ നിന്നും ആലുവ ഭാഗത്തേയ്ക്ക് പോയ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കാറിന്റെ മുൻ വശത്ത് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

മാലിദ്വീപിൽ കെട്ടിടത്തിന് തീപിടിച്ചു ; 9 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം , ദുരിതാശ്വാസ ക്യാമ്പ് തുറന്നു; പുലർച്ചെയാണ് തീപിടിത്തമുണ്ടായത്

മാലി : മാലദ്വീപിൽ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാൻ ഫോൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാരേജിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ അറിയിച്ചു.മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പൊലീസ്. മാലിദ്വീപിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് പലായനം […]

കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്നും തീപടർന്ന് സഹോദരങ്ങളായ മൂന്ന് കുട്ടികൾക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക് ; ദുരൂഹതയെന്ന് ബന്ധുക്കൾ ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്ന് തീ പടർന്ന് പിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികൾക്ക് പൊള്ളലേറ്റു. കാസർകോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്ത് എ.ടി. താജുദ്ധീൻ നിസാമി ത്വയിബ ദമ്പതികമാരുടെ മക്കളായ ഫാത്തിമ (11), അബ്ദുല്ല (9), മുഹമ്മദ് ആസിഖ് (7) എന്നിവർക്കാണ് പുല്ലിൽ നിന്നും തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. മൂന്നുപേരും കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്ത് പോയതായി വീട്ടുകാർ പറയുന്നു.കുട്ടികൾ പോയി അൽപ സമയത്തിന് ശേഷം വീടിന് സമീപത്ത് പണി പൂർത്തിയാവാത്ത മഴവെള്ള സംഭരണിയിൽ കൂട്ടിയിട്ടിരുന്ന പുല്ലിൽ […]