ആലപ്പുഴ ജില്ലയിൽ കള്ളനോട്ട് പ്രചരണം വ്യാപകമാകുന്നു; കേസുകളിൽ അന്വേഷണം ഇടനിലക്കാരിലും വിതരണക്കാരിലുമായി മാത്രം ഒതുങ്ങുന്നു
സ്വന്തം ലേഖകൻ ആലപ്പുഴ: ജില്ലയിൽ കള്ളനോട്ട് പ്രചരണം വ്യാപകമാകുന്നത് ആശങ്ക ഉയർത്തുന്നു. കള്ളനോട്ട് ഇടപാടുകൾ വ്യാപകമാകുമ്പോഴും നടപടികൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഗുണ്ടാ സംഘങ്ങൾക്കും ലഹരി മാഫിയക്കും ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് ആലപ്പുഴ. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം മുഖ്യ ഉറവിടങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്നം. അന്വേഷണം വിതരണക്കാരിലും ഇടനിലക്കാരിലുമായി മാത്രം ഒതുങ്ങുന്നു എന്നതാണ് രീതി. എടത്വയിലെ കൃഷി ഓഫീസർ മുഖ്യപ്രതിയായ കള്ളനോട്ട് കേസ് ആണ് ഒടുവിൽ പുറത്തുവന്നത്. ഈ കേസിലും ഉറവിടത്തിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട […]