Spread the love

കള്ളനോട്ടുമായി കൊല്ലത്തെ മുൻ പഞ്ചായത്ത് പ്രസിഡണ്ടും താമരക്കുളം സ്വദേശിയായ യുവതിയും പിടിയിൽ .കൊല്ലം കിഴക്കേ കല്ലട പഞ്ചായത്ത് മുൻ പ്രസിഡൻറ് കിഴക്കേകല്ലട
കൊടുവിള സ്വദേശി ക്ലീറ്റസ് താമരക്കുളം പേരൂർ കാരാഴ്മ അക്ഷയ് നിവാസിൽ ലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും കള്ളനോട്ടുകൾ പിടിച്ചെടുത്തു
ചാരുംമൂട്ടിൽ എ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ അറിയിച്ചതിനെതുടർന്ന് നൂറനാട് എസ് എച്ച് ഒ പി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു .ചോദ്യംചെയ്യലിലാണ് ക്ലീറ്റസിനെ പറ്റി വിവരം ലഭിച്ചത് .ലേഖയുടെ പക്കൽ നിന്നും
500 ൻ്റ മൂന്ന് കള്ളനോട്ടും വീട്ടിൽനിന്ന് ആറ് നോട്ടും പിടിച്ചെടുത്തു .ലേഖയ്ക്ക് കള്ളനോട്ടുകൾ നൽകിയത് ക്ലീറ്റസ് ആണെന്ന വിവരത്തെ തുടർന്ന് കല്ലടയിലെ വീടിനടുത്തു നിന്ന് ഇയാളെ പിടികൂടി. 500 ൻ്റ ആറ് കള്ളനോട്ട് കണ്ടെടുക്കുകയും ചെയ്തു.

video
play-sharp-fill