video
play-sharp-fill

‘ഒരു സാര്‍ വണ്ടിയുടെ അടിയില്‍ കിടന്ന് സ്റ്റെപ്പിനി ടയര്‍ മാറ്റി ഇട്ടുതന്നു; മറ്റൊരാള്‍ ലൈറ്റടിച്ചു കൊടുത്തു’; പാതിരാത്രി പഞ്ചറൊട്ടിക്കാന്‍ പൊലീസ് എത്തി; ടയര്‍പഞ്ചറായി വഴിയില്‍ കിടന്ന കുടുംബത്തിന് അര്‍ദ്ധരാത്രി താങ്ങായത് കേരളാ പൊലീസിന്റെ കരുതല്‍; അനുഭവക്കുറിപ്പുമായി യുവാവ്

സ്വന്തം ലേഖകന്‍ നെടുമ്പാശ്ശേരി: രാപ്പകലില്ലാതെ നാടിന് വേണ്ടി സേവനമനുഷ്ടിക്കുമ്പോഴും ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വരുന്ന വിഭാഗമാണ് നമ്മുടെ പൊലീസ് സേന. മറ്റ് രാജ്യങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാഹസിക കഥകളും സഹായഹസ്തം നീട്ടിയ കഥകളും കണ്ട് കയ്യടിക്കുന്ന നമ്മളില്‍ പലരും കേരളത്തിലെ പൊലീസുകാരുടെ സഹായ ഹസ്തങ്ങള്‍ കാണാതെ പോകുന്നുണ്ട്. വൈറലാകുന്നതും വാര്‍ത്തയാകുന്നതും അവര്‍ ചെയ്യുന്ന നന്മയുടെ ചെറിയ ഒരു ശതമാനം പോലും ആകുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവരുന്ന വഴി പഞ്ചറായ വണ്ടി നന്നാക്കിയ പൊസലീസ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാവുകയാണ്. […]

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തേക്ക് കടന്നെന്ന് പ്രചരണം; പി വി അന്‍വര്‍ എംഎല്‍എ ഘാനയിലെ ജയിലിലെന്ന് ട്രോളുകള്‍; താന്‍ പോയത് ഘാനയില്‍ അല്ല, സിയറ ലിയോണിലാണെന്നാണ് അന്‍വര്‍; പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചായയും വടയും തരുന്നുണ്ട്; എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ നിലമ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തു പോയി തിരിച്ചെത്താത്ത പി വി അന്‍വര്‍ എംഎല്‍എ നീണ്ട ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. എംഎല്‍എ ഘാനയിലെ ജയിലില്‍ ആണെന്ന തരത്തില്‍ വ്യാപകമായി ട്രോളുകള്‍ വന്ന് തുടങ്ങിയതോടെയാണ് അന്‍വര്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തിലാണ് ട്രോളുകള്‍ വന്നത്. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കില്‍ ഇന്നോവ അയക്കുമെന്നും വരെ ട്രോളുകള്‍ വന്നു. ഇതിന് മറുപടിയുമായി അന്‍വര്‍ നേരത്തെയും വന്നിരുന്നു. ‘ഘാനയില്‍ ജയിലില്‍ […]

രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണത്തിൽ വന്ന പരസ്യം ; ട്രോളാൻ വരട്ടെ, പ്രയോഗം തെറ്റല്ല ; കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച്‌ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന പരസ്യം ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലും സംഭവം വലിയ ചര്‍ച്ചയായി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച്‌ വീക്ഷണം മാനേജ്‌മെന്റ് രംഗത്തുവന്നിരുന്നു. എന്നാൽ മരണ ശേഷം മാത്രം നൽകാൻ മലയാളി തയ്യാറാക്കി വച്ചിരിക്കുന്ന പ്രയോഗങ്ങളിൽ ഒന്നായ ആദരാഞ്ജലികൾക്ക് വലിയ തെറ്റൊന്നും ഇല്ലെന്നാണ് ഭാഷാ വിദഗ്ദ്ധർ പറയുന്നത്.   ഇതെക്കുറിച്ച് ഗാനരചയിതാവും കവിയുമായ ആര്‍കെ ദാമോദരന്‍ പങ്ക് വച്ച കുറിപ്പ് വായിക്കാം ;   കുറിപ്പ്: […]

ഡാകിനിയായി ഫിലോമിന; കുട്ടൂസന്‍ മാമൂക്കോയ; മായാവിയിലെ കഥാപാത്രങ്ങള്‍ക്ക് പുതുരൂപം നല്‍കി അനൂപ് വേലായുധന്‍; ചിത്രങ്ങള്‍ വൈറല്‍

വിഷ്ണു ഗോപാല്‍ കൊച്ചി: ബാലരമയിലെ ചിത്രകഥയായ മായാവിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കുട്ടൂസന്‍, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമന്‍, മുത്തു, ലൊട്ടുലൊടുക്ക്, ഗുല്‍ഗുലുമാലു തുടങ്ങിയ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. മായാവി വെബ്സീരീസായോ സിനിമയായോ എത്തണമെന്ന് ആഗ്രഹമുള്ളവരാണ് ഓരോ മലയാളിയും. അനൂപ് വേലായുധന്‍ എന്ന ഗ്രാഫിക് ഡിസൈനര്‍ ഈ ആഗ്രഹത്തിന് പ്രതീക്ഷ കൂട്ടുകയാണ്. ലുട്ടാപ്പിയായി ബിജുക്കുട്ടനെയും കുട്ടൂസനായി മാമുക്കോയയേയും ഡാകിനിയായി ഫിലോമിനയേയുമാണ് അദ്ദേഹം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം കൈയ്യടി നേടുന്നത് വിക്രമനും മുത്തുവുമാണ്. ഷമ്മി തിലകന്‍ വിക്രമനായപ്പോള്‍ മുത്തു ആകുന്നത് രമേഷ് […]

സ്ഥലം വാങ്ങാൻ നായന്മാർ മാത്രം മുന്നോട്ട് വരിക, ഭാവിയിൽ മറിച്ചുവിൽക്കുകയാണെങ്കിൽ അതും നായർക്ക് മാത്രം : സമൂഹമാധ്യമങ്ങളിൽ വൈറലായി വിചിത്ര സ്ഥലക്കച്ചവട പരസ്യം

തേർഡ് ഐ ബ്യൂറോ പാലക്കാട് : ജാതി നോക്കി വിവാഹം കഴിക്കുന്നത് കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്ഥലം വാങ്ങാൻ നായർ സമുദായത്തിൽപ്പെട്ടവർ മാത്രം മുന്നോട്ട് വന്നാൽ മതിയെന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. എന്നാൽ സ്ഥലം വാങ്ങിക്കുന്നവർ ഭാവിയിൽ ആ സ്ഥലം മറിച്ചു വിൽക്കുകയാണെങ്കിൽ കൂടിയും അത് നായന്മാർക്ക് തന്നെയാകും എന്ന് ഉറപ്പ് ഉള്ളവർക്ക് മാത്രമേ വിൽപ്പന നടത്തുവെന്നും പരസ്യത്തിലുണ്ട്. വേൾഡ് നായർ ഓർഗനൈസേഷൻ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. നായന്മാർക്ക് മാത്രമേ ഭൂമി വിൽക്കു എന്ന കുറിപ്പിനൊപ്പം വെള്ളം, വെളിച്ചം, […]

നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം പങ്ക് വച്ച് മഞ്ജു; പത്ത് പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ, എന്നാല്‍ പിന്നെ മുഴുവന്‍ കാണിക്കാന്‍ സദാചാര ആങ്ങളമാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മഞ്ജു പത്രോസിന് നേരെ സൈബര്‍ ആക്രമണം. ബിഗ് ബോസ് സീസണ്‍2വിലൂടെ ശ്രദ്ധനേടിയ മഞ്ജു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള മഞ്ജുവിന്റെയും സുഹൃത്ത് സിമിയുടെയും യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോകുകയാണ് താരം. മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സുഹൃത്ത് കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. മഞ്ജുവിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് […]

രഹ്ന ഫാത്തിമയും പങ്കാളിയും വേര്‍പിരിയുന്നു; താമസം ഒരുമിച്ച് തന്നെ; കുട്ടികളുടെ കാര്യങ്ങള്‍ തുല്യ ഉത്തരവാദിത്വത്തോടെ നടത്തും; സുഹൃത്തുക്കള്‍ക്കായി വേര്‍പിരിയല്‍ പാര്‍ട്ടി

സ്വന്തം ലേഖകന്‍ കൊച്ചി: ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഇതു സംബന്ധിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് മനോജ് പങ്ക് വച്ചു. കുറപ്പിന്റെ പൂര്‍ണ്ണരൂപം, ഞാനും എന്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ കേരളം ഇന്നതിനേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതര്‍ സങ്കല്‍പ്പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാ ഭര്‍ത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. കുട്ടികള്‍, […]

‘പെങ്ങളെ പീഡിപ്പിച്ചാലും തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതി വയ്ക്കുന്ന അന്തം കമ്മികളോട് എന്ത് പറയാനാ?300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയാന്‍ വരരുത്. വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ഞാന്‍ കോടതിയില്‍ തെളിയിക്കും..!’; വീണ്ടും പച്ചക്ക് പറഞ്ഞ് ബെന്നി ജോസഫ്

സ്വന്തം ലേഖകന്‍ കൊച്ചി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൈറ്റില പാലം പണിയും ഉദ്ഘാടനവും സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് താന്‍ ഹൈക്കോടതിയില്‍ തെളിയിക്കുമെന്ന് ബെന്നി ജോസഫ്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തി. മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന വിവാദങ്ങള്‍ക്ക് വഴിവച്ച ആരോപണം ബെന്നി ജോസഫ് ആവര്‍ത്തിച്ചു. ബെന്നി ജോസഫ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്; ‘300 ലക്ഷം കോടി രൂപ ഖജനാവിന് കടമുള്ളപ്പോള്‍ മൂന്ന് തലമുറകള്‍ പണിയെടുത്താല്‍ തീരാത്ത കടമുള്ളപ്പോള്‍ മുന്നൂറ് രൂപയുടെ […]

മിസ്റ്റർ പിണറായി വിജയൻ, ഞങ്ങൾക്ക് ഞങ്ങളോട് തന്നെ പുച്ഛം തോന്നുന്നു : സമൂഹ മാധ്യമങ്ങളിൽ വൈറലായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ കാലത്തെ സാമ്പത്തിക ദുരിതത്തെ മറി കടക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന സംസ്ഥാനത്തിന് അകത്തും പുറത്തും അഭിനന്ദന പ്രവാഹം ഉയരുകയാണ്. ഇതിനിടെയിലാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. സുദീപ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സർക്കാർ ഇത്രയേറെ നടപടികളെടുക്കുമ്പോൾ ശമ്പളം വാങ്ങി പോക്കറ്റിലിട്ട് മറ്റുള്ളവരെ കുറിച്ച് ഓർക്കാതെ പോകുന്ന തന്നെ പോലുള്ള സർക്കാർ ജീവനക്കാരുടെ തലകുനിഞ്ഞുപോയെന്നാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഞങ്ങൾക്കു […]

എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ  ഭീതിയുടെ നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന നിർദ്ദേശിച്ചത് പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘എടാ കെറേണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല’ എന്ന് പഞ്ച് ഡയലോഗിലാണ് സഹോദകന്മാരുടെ വീഡിയോ അവസാനിക്കുന്നത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവൺമെന്റ് ഹയർ […]