ഡാകിനിയായി ഫിലോമിന; കുട്ടൂസന്‍ മാമൂക്കോയ; മായാവിയിലെ കഥാപാത്രങ്ങള്‍ക്ക് പുതുരൂപം നല്‍കി അനൂപ് വേലായുധന്‍; ചിത്രങ്ങള്‍ വൈറല്‍

വിഷ്ണു ഗോപാല്‍

കൊച്ചി: ബാലരമയിലെ ചിത്രകഥയായ മായാവിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കുട്ടൂസന്‍, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമന്‍, മുത്തു, ലൊട്ടുലൊടുക്ക്, ഗുല്‍ഗുലുമാലു തുടങ്ങിയ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. മായാവി വെബ്സീരീസായോ സിനിമയായോ എത്തണമെന്ന് ആഗ്രഹമുള്ളവരാണ് ഓരോ മലയാളിയും.

അനൂപ് വേലായുധന്‍ എന്ന ഗ്രാഫിക് ഡിസൈനര്‍ ഈ ആഗ്രഹത്തിന് പ്രതീക്ഷ കൂട്ടുകയാണ്. ലുട്ടാപ്പിയായി ബിജുക്കുട്ടനെയും കുട്ടൂസനായി മാമുക്കോയയേയും ഡാകിനിയായി ഫിലോമിനയേയുമാണ് അദ്ദേഹം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇതില്‍ ഏറ്റവുമധികം കൈയ്യടി നേടുന്നത് വിക്രമനും മുത്തുവുമാണ്. ഷമ്മി തിലകന്‍ വിക്രമനായപ്പോള്‍ മുത്തു ആകുന്നത് രമേഷ് പിഷാരടിയാണ്. മറ്റു കഥാപാത്രങ്ങള്‍ പിന്നാലെ എത്തുമെന്ന് അനൂപ് വെലായുധന്‍ പറഞ്ഞു.