വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപ്പന നടത്തിയ ബാർ മാനേജരും സഹായിയും പിടിയിൽ ; മദ്യവിൽപന സംഘം കുടുങ്ങിയത് വാങ്ങാനെത്തിയവരുമായുള്ള കശപിശയെ തുടർന്ന് ; സംഭവം കൂത്താട്ടുകുളത്ത്
സ്വന്തം ലേഖകൻ കൂത്താട്ടുകുളം : കൊറണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ മദ്യശാലകളും കള്ള്ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വ്യാജമദ്യ വിൽപനയും ചാരായം വാറ്റും സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിൽ കൂത്താട്ടുകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യം വിൽപന നടത്തിയെന്ന കേസിൽ ബാർമാനേജരും സഹായിയും എക്‌സൈസ് പിടിയിൽ.ഗവ. യുപി സ്‌കൂളിനു സമീപമുള്ള വാടക വീട്ടിൽ നിന്നാണ് പാമ്പാക്കുടയിലെ ബാറിന്റെ മാനേജർ പിറവം വാഴക്കാലായിൽ ജയ്‌സൺ (43), സഹായി വടകര കീരാന്തടത്തിൽ ജോണിറ്റ് ജോസ് (29) എന്നിവരാണ് […]