video
play-sharp-fill

ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിംഗ് ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു; കേസിലെ രണ്ടാമത്തെ അറസ്റ്റ്

സ്വന്തം ലേഖകൻ കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷമാണ് സന്തോഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവങ്കർ ആണ് ആദ്യം അറസ്റ്റിലായത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. ഈ കരാറിൽ സന്തോഷ് […]

പി സി ജോര്‍ജ് ഇഡി ഓഫീസില്‍; സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലെ തെളിവുകൾ കൈമാറാൻ വന്നതെന്ന് പ്രതികരണം

സ്വന്തം ലേഖകൻ കൊച്ചി: ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജ് ഇ.ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഓഫീസിൽ എത്തിയത്. പ്രസ്തുത കേസുകളിൽ നിരവധി തെളിവുകൾ കൈയിലുണ്ട്.അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് പ്രതികരിച്ചു. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ ആണ് അദ്ദേഹം എത്തിയത്.ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി എം രവീന്ദ്രൻ‌ ഇഡി ഓഫിസിൽ; ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിന് ഹാജരായി

സ്വന്തം ലേഖകൻ കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ഓഫീസിലെത്തി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഇന്നു വീണ്ടും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇഡിക്കു നിയമോപദേശം ലഭിച്ചിരുന്നത്.വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിക്കുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി […]

ലൈഫ് മിഷന്‍ കോഴക്കേസ്; ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ്; പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണം

സ്വന്തം ലേഖകൻ കൊച്ചി: ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ്. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് ഹാജരാകാന്‍ നി‍ര്‍ദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേല്‍ക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് നല്‍കി. ഏഴാം തിയതി ചോദ്യംചെയ്യലിന് ഹാജരാകാണം. രാവിലെ 10.30 ന് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ […]

സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം; രാത്രി വൈകിയുള്ള സ്വകാര്യ ചാറ്റ് പുറത്ത്; സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ് നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ സ്വപ്ന സുരേഷിനു സി.എം. രവീന്ദ്രൻ അയച്ച അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകൾ പുറത്തുവന്നു. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രന്‍ സ്വപ്നയ്ക്ക് അയച്ചത്. എന്നാല്‍, രവീന്ദ്രന്റെ നിലവിട്ട സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ട കേസിലാണ് സി.എം […]

സംസ്ഥാനത്ത് ഇ.ഡി – ക്രൈംബ്രാഞ്ച് പോര് : ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു ; നടപടി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് എടുത്തിരിക്കുന്നത്. ഡയറ്കടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ സർക്കാറിനെതിരായ ഗൂഢാലോചനക്കും ഇഡിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സമ്മർദത്തിലാക്കി ഇ ഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത് തങ്ങൾ കണ്ടുവെന്ന് നേരത്തെ രണ്ട് […]

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഭീഷണിപ്പെടുത്തി ; പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തുമെന്നും ഭീഷണി, ഉറങ്ങാൻ പോലും അവർ അനുവദിച്ചില്ല : ഇ.ഡി.യ്‌ക്കെതിരെ സന്ദീപ് നായരുടേതെന്ന പേരിൽ ജഡ്ജിയ്ക്ക് കത്ത്

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതി സന്ദീപ് നായർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ജഡ്ജിക്കാണ് സന്ദീപ് നായർ കത്ത് അയച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചുവെന്നും മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദ്ധാനം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇ ഡി ഉദ്യോഗസ്ഥനായ […]

മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ സർക്കാരിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് ബിനോയ് കോടിയേരിയുടെ വിവാഹാഘോഷങ്ങൾ നടന്നത്. വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ വജ്ര വ്യാപാരികളും അടക്കം […]

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന സംശയത്തിൽ പൊലീസ് : മാന്നാറിലെ സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹതകളേറെ

സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാറിൽ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല. സ്വർണക്കടത്ത് സംഘം റോഡിലൂടെ വലിച്ചിഴച്ചതു കാരണം ബിന്ദുവിന്റെ നട്ടെല്ലിന് പരുക്കുണ്ട്. ഡോക്ടർ്കമാർ 3 ആഴ്ച വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ബിന്ദുവിനെ ഇഡി ആസ്ഥാനത്തേക്കു വിളിച്ചു വരുത്താനുള്ള സാധ്യതയും കുറവാണ്. ബിന്ദു പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് അവകാശപ്പെട്ട് കീഴടങ്ങാനെത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ […]

ബിനീഷിനെതിരെ കടുത്ത നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ; കോടിയേരി വീടും ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുക്കളും കണ്ടുകെട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ കടുത്ത നടപടിയുമായി എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭ്യമായ കള്ളപ്പണത്തിലൂടെയാണ് ബിനീഷ് സ്വത്തുക്കൾ വാരിക്കൂട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി ഇ.ഡി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ബിനീഷിന്റെ മരുതംകുഴിയിലെ കോടിയേരി വീട് കണ്ടുകെണ്ടാൻ ഇഡി നടപടി തുടങ്ങി. കോടിയേരി വീടിനൊപ്പം ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കളും ആസ്തികളും കണ്ടുകെട്ടും. ഇതിന് പുറമെ ലഹരിക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ അനൂപ് മുഹമ്മദിന്റെ സ്വത്തുക്കളും കണ്ടുകെട്ടും. സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് […]