വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന സംശയത്തിൽ പൊലീസ് : മാന്നാറിലെ സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹതകളേറെ

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന സംശയത്തിൽ പൊലീസ് : മാന്നാറിലെ സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹതകളേറെ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: മാന്നാറിൽ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല.

സ്വർണക്കടത്ത് സംഘം റോഡിലൂടെ വലിച്ചിഴച്ചതു കാരണം ബിന്ദുവിന്റെ നട്ടെല്ലിന് പരുക്കുണ്ട്. ഡോക്ടർ്കമാർ 3 ആഴ്ച വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ബിന്ദുവിനെ ഇഡി ആസ്ഥാനത്തേക്കു വിളിച്ചു വരുത്താനുള്ള സാധ്യതയും കുറവാണ്. ബിന്ദു പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് അവകാശപ്പെട്ട് കീഴടങ്ങാനെത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എറണാകുളം പറവൂർ സ്വദേശികളായ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇതോടൊപ്പം ഇവർ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദുവിനെ തട്ടിക്കൊണ്ടുപോകാൻ സഹായം നൽകിയ 2 മാന്നാർ സ്വദേശികളും ഒരു തിരുവല്ല സ്വദേശിയുമാണു പിടിയിലായ മറ്റുള്ളവർ. അതേസമയം പൊലീസ് ന്വേഷണത്തെ വഴി തെറ്റിക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കാനുമാണോ ഈ കീഴടങ്ങൽ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

വിദേശത്ത് നിന്നും സംഘം കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിലും അവ്യക്തതയുണ്ട്. ഈ മൊഴിയിൽ വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

സ്വർണക്കടത്ത് സംഘം ഏൽപിച്ച പൊതിയിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്നുമുള്ള ബിന്ദുവിന്റെ വിശദീകരണത്തിൽ കൂടുതൽ അന്വേഷണം നടക്കും. അതിനിടെ സ്വർണക്കടത്ത് സംഘത്തിൽ പെട്ടവർ ഇന്നലെയും ഭീഷണിയുമായി ഫോണിൽ വിളിച്ചെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയ് അറിയിച്ചു.

അതേസമയം, 2 വർഷം മുൻപ് അവർ യാത്ര നടത്തുമ്പോൾ തനിക്കോ ബിന്ദുവിനോ സ്വർണക്കടത്ത് സംഘവുമായി പരിചയമില്ലായിരുന്നെന്നും കുടുംബത്തിലെ മറ്റുള്ളവരെക്കൂടി ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ബിനോയ് പറഞ്ഞു.