തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളെ ഇന്ന് വൈകുന്നേരം നാല് മണിക്ക് നറുക്കിട്ടെടുക്കും; മത്സരത്തില്‍ പങ്കെടുത്തത് 1316 പേര്‍; ഭൂരിഭാഗത്തിനും അടിപതറിയത് പാലായിലും പൂഞ്ഞാറിലും

സ്വന്തം ലേഖകന്‍ കോട്ടയം: കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിനും തിരശ്ശീല വീഴുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് തേര്‍ഡ് ഐ ന്യൂസ് ഓഫീസില്‍ വച്ച് വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമായി 1316 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് പേരാണ് ശരിയായ പ്രവചനം നടത്തിയത്. കണിയാംകുളം ചെറിയാന്‍ ചാക്കോ, അമീന്‍ നൗഷാദ് എന്നിവരാണ് കോട്ടയത്തിന്റെ മനസ്സ് കൃത്യമായി വായിച്ചത്. പൂഞ്ഞാറിലും പാലായിലുമാണ് മിക്കവര്‍ക്കും കണക്ക് കൂട്ടലുകള്‍ പിഴച്ചത്. നിയമസഭയിലേക്ക് […]

കോട്ടയത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ആശ; പാലാ ജോസ് കെ മാണിയെ പൂട്ടി; ജിലയിലെ ഏറ്റവും പുതിയ ലീഡ് നില അറിയാം

തേർഡ് ഐ ബ്യൂറോ യു .ഡി.എഫി ൻ്റെ ഉരുക്ക് കോട്ടയായ കോട്ടയത്തിൻ്റെ രാഷ്ട്രീയ ആകാശത്ത് ഇത്തവണ വോട്ടെടുപ്പ് ഫലം വരും മുൻപ് ഉരുണ്ടു കയറിയത് ആകാംഷയുടെ കാർമേഘം. കഴിഞ്ഞ തവണ ഒൻപതിൽ ഏഴും പിടിച്ചെടുത്ത യു.ഡി.എഫ് ആ മൃഗീയ ഭൂരിപക്ഷം തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലം, സ്ഥാനാര്‍ത്ഥി, ലീഡ് എന്ന ക്രമത്തില്‍ ചങ്ങനാശേരി-ജോബ് മൈക്കിള്‍(കേരള കോണ്‍ഗ്രസ് -എം)-3152 ഏറ്റുമാനൂര്‍-പ്രിന്‍സ് ലൂക്കോസ് (കേരള കോണ്‍ഗ്രസ്)-313 കടുത്തുരുത്തി-മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്)- 828 പൂഞ്ഞാർ ആകെ 14 റൗണ്ട്. 12 കഴിഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍(കേരള കോണ്‍ഗ്രസ് -എം)- […]

കോട്ടയം നഗരസഭയിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു: 31-ാം വാർഡിൽ യു.ഡി.എഫിന് ജയം ; തെരഞ്ഞടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

  തേർഡ് ഐ ബ്യൂറോ കോട്ടയം നഗരസഭയിലെ ആദ്യ ഘട്ട ഫല സൂചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ. നഗരസഭയിൽ 31-ാം വാർഡിൽ യു.ഡി.എഫിന്  ജയം.30-ാം വാർഡിൽ എൻ.ഡി.എയ്ക്ക് ജയം.കോട്ടയം നഗരസഭ 29 അം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. 28 അം വാർഡിൽ ഇടത് മുന്നണി വിജയിച്ചു.കോട്ടയം നഗരസഭ 29 അം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. ജയചന്ദ്രൻ ചീറോത്തിന് 839 വോട്ട് ലീഡ്. ആകെ 52 വാർഡ് എൽ ഡി.എഫ് – 3 യു.ഡി.എഫ്    – 6 […]