play-sharp-fill

ഇന്ധനവില ഉയരുന്നതിൽ പ്രതിഷേധം, സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ് ; സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ചെന്നൈ : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ട് ചെയ്യാനെത്തി ശ്രദ്ധ നേടിയത് നടൻ വിജയ് ആണ്. സൈക്കിളിലാണ് താരം വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. താരത്തെ കണ്ട ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകർരക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. അതേസമയം രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കേരളം, […]

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു ; പ്രവർത്തിക്കുക മനുഷ്യാവകാശ വിഭാഗത്തിൽ

സ്വന്തം ലേഖകൻ ചെന്നെ : ഏറെ നാളുകൾക്ക് ശേഷം കോൺഗ്രസിന് പുതിയൊരു താരമുഖം കൂടി. നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. താരം തമിഴ്‌നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഇനി മുതൽ പ്രവർത്തിക്കുക. പതിനെട്ടാം വയസിലാണ് ഷക്കീല സിനിമാ ജീവിതം ആരംഭിച്ചത്. ഷക്കീല നിലവിൽ ചെന്നൈയിൽ താമസിച്ച് വരികയാണ്. അതേസമയം തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഷക്കീല മുഴുവൻ സമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധ്യതയുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്‌ജെൻർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.