കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പങ്കെടുത്തത് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്; കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി
സ്വന്തം ലേഖകൻ തിരുവനന്തപുരം: റായ്പുരില്‍ ചേർന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പങ്കെടുത്തത് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. പീഡനക്കേസില്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ്, സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ റായ്പുരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും […]