ഓക്‌സിജന് ഇനി ദുൽഖറിന്റെ താരത്തിളക്കവും ; ബ്രാൻഡ് അംബാസഡറായി ദുൽഖർ എത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം : കേരളത്തിലെ ഡിജിറ്റൽ വിപണിയിലെ മുൻനിരക്കാരായ ഓക്‌സിജന് വിപണിയിൽ ഇനി ദുൽഖറിന്റെ താരത്തിളക്കവും. ലോകോത്തര ബ്രാൻഡുകളുടെ ലാപാടോപ്പ്, സ്മാർട്ട്‌ഫോൺ.ഡെസ്‌ക് ടോപ്പ്, ഹോം അപ്ലയൻസസ്,ഹോം തീയറ്റർ, കിച്ചൻ അപ്ലയൻസസ് എന്നിവരുടെ വിതരണക്കാരായ ഓക്‌സിജന് കേരളത്തിൽ 27 ഷോറൂമുകളുണ്ട്. വിഷു ദിനത്തിൽ വൈക്കത്ത് പുതിയ ഷോറൂം തുറക്കും. രണ്ട് വർഷത്തിനുള്ളിൽ ഓക്‌സിജൻ ശൃഖംല കൂടുതൽ വിപുലമാക്കും. 20 വർഷത്തെ പ്രവർത്തന പരിചയവും 20 ലക്ഷം കസ്റ്റമേഴ്‌സുമായി വളർന്ന ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും സർവീസിന് മാത്രമായി ഓക്‌സിജൻ കെയർ എന്ന പ്രത്യേക വിഭാഗവുമുണ്ട്. […]

കാക്കി അണിഞ്ഞ്, ലാത്തി പിടിച്ച് ദുൽഖർ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ദുൽഖർ സൽമാന്റെ പുതിയ ചിത്രം

സ്വന്തം ലേഖകൻ കൊച്ചി : ദുൽഖർ പൊലീസുകാരന്റെ വേഷത്തിലെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിലെ പുതിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി, ബുള്ളെറ്റിലേറി രണ്ടും കൽപ്പിച്ചുള്ള ഇരിക്കുന്നതാണ് താരത്തിന്റെ ഏറ്റവും ഫോട്ടോയിലുള്ളത്. പുതിയ ചിത്രം ‘സല്യൂട്ട്’ലെ ഒരു സർപ്രൈസ് എന്ന് പറഞ്ഞു കൊണ്ട് ഏതാനും ദിവസങ്ങളായി ഈ ഫോട്ടോയുടെ തന്നെ വിവിധ ആംഗിളുകൾ ദുൽഖർ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലായാണ് ആ ‘സീരീസിന്റെ’ ഭാഗമായുള്ള പൊലീസ് വേഷത്തിൽ ദുൽഖർ അവതരിച്ചത്. പുതിയ ഫോട്ടോ […]

റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ ; കെ.ജി.എഫിലൂടെ ഇന്ത്യൻ മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ

സ്വന്തം ലേഖകൻ കൊച്ചി : താരപുത്രൻ ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ രാജ്യം മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ഫോട്ടോയാണ് ദുൽഖർ എറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. . റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ…എന്നുതുടങ്ങുന്ന കറിപ്പും ചിത്രത്തോടൊപ്പം താരം പങ്കുവെച്ചിരുന്നു. കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗ്ലരൂവിൽ എത്തിയപ്പോഴാണ് യഷുമായുള്ള കൂടിക്കാഴ്ച സംഭവിച്ചത്. യഷിന്റെ ആതിഥ്യമര്യാദയിൽ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളിൽ വീണ്ടും കാണാമെന്നും ദുൽഖർ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ യഷിനോട് […]

അത് മുറിവല്ല, കുഞ്ഞ് മറിയം ടാറ്റൂ അടിച്ചതാണ്; മകളുടെ ചിത്രം പങ്കുവെച്ച് ദുൽഖർ ദമ്പതിമാർ

  സ്വന്തം ലേഖകൻ കൊച്ചി : സോഷ്യൽ മീഡിയയിലെ താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുട്ടിതാരമായ മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ദുൽഖർ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുമറിയം ചിത്രം വരയ്ക്കുന്ന ഒരുഫോട്ടോയാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ ഷെയർ ചെയ്തിരിക്കുന്നത്.   ‘ആ കാലുകൾക്ക് കുഴപ്പമൊന്നുമില്ല, കുട്ടി ആർട്ടിസ്റ്റ് സ്വയം ടാറ്റൂ ചെയ്തതാണ്,’ എന്നു ദുൽഖർ കുറിക്കുന്നു. മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാറുകളിൽ ഒരാളായ ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും എട്ടാം വിവാഹ വാർഷികമായിരുന്നു കളിഞ്ഞ ദിവസം. അമാലിനോടുള്ള തന്റെ […]