play-sharp-fill

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും…! സ്റ്റേ ഹൈക്കോടതി നീക്കി; പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാം

സ്വന്തം ലേഖകൻ കൊച്ചി :കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി […]

ഡ്രൈവിംഗ് ലൈസന്‍സ് ആപ്ലിക്കേഷനില്‍ നിയമങ്ങള്‍ മാറുന്നു; വിശദാംശങ്ങള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ കോട്ടയം: വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സ് (ഡിഎല്‍) വിതരണം ചെയ്യുന്നതും പുതുക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം അവതരിപ്പിച്ചു. ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായാണ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയത്. ഈ മാറ്റങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ രേഖകള്‍ തടസ്സമില്ലാതെ നല്‍കാനോ പുതുക്കാനോ കഴിയും. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്,ഝാര്‍ഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം ഈ പുതിയ നിയമങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. രാജ്യം മുഴുവന്‍ പുതിയ രീതിയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സിംഗിലെ ഏറ്റവും പുതിയ […]

മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം; ഇനി മുതല്‍ ഓണ്‍ലൈനായി ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കാം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. […]

സിനിമയിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതി ;പൃഥ്വിരാജ്‌ മാപ്പ് പറഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിലൂടെ സ്ഥാപനത്തെഅപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൃഥ്വിരാജ്‌ മാപ്പ് പറഞ്ഞു. പൃഥിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവിംഗ് ലൈസൻസി’ൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ്‌ അറിയിച്ചു. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് മാപ്പ് പറഞ്ഞത്. സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും […]