ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തി; വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു..! 2 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ വയനാട്: ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി.വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കരെയും കൗൺസിലർ നാജിയ ഷെറിനെയുമാണ് വളർത്തു നായ ആക്രമിച്ചത്. സംരക്ഷണ ഓഫീസറെയും കൗൺസിലറെയും മേപ്പാടി സ്വദേശി ജോസിന്റെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആയിരുന്നു ആക്രമണം. വിവരം അന്വേഷിക്കുന്നതിനിടെ വീടിനകത്ത് നിന്ന് നായയെ തുറന്നു വിടുകയായിരുന്നു. ഭർത്താവിൽ നിന്നും ക്രൂര പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതി അന്വേഷിക്കാനാണ് വനിതാ സംരക്ഷണ ഓഫീസറും കൗൺസിലറും ജോസിന്റെ […]

കടനാട്ടിലും പരിസരപ്രദേശത്തും നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; ജനങ്ങൾ ആശങ്കയിൽ ; പരിഭ്രാന്തി വേണ്ടെന്ന് പഞ്ചായത്ത്

പാലാ: കടനാട്, വല്യാത്ത് ഭാഗങ്ങളിൽ നിരവധിപ്പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്ററിനറി ക്ലിനിക്കൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വെറ്ററിനറി സർജൻ ഡോ.സുനിൽ എന്നിവർ പറഞ്ഞു. വളർത്തുനായ്ക്കളെയും, തെരുവുനായ്ക്കളെയും, മറ്റ് പ്രത്യേകം നിരീക്ഷിക്കണമെന്നും ഇന്നലെ കോളനികളിൽ കയറിയിറങ്ങി പഞ്ചായത്ത് അധികൃതരും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധികാരികളും ജനങ്ങളെ അറിയിച്ചു. കടനാട്ടിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും ഇന്നലെ നടത്തി. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നറിഞ്ഞതോടെ കടനാട് ആശങ്കയിലായി. ഇവിടെ […]

മലപ്പുറം താനൂരിൽ നാല് വയസുകാരനെ തെരുവ് നായ്കൾ കടിച്ചു കീറി: തലയും മുതുകിലും കടിച്ചെടുത്ത നിലയിൽ; കുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

മലപ്പുറം:  മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ  മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ്  ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്. നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയ ആറ് നായകൾ ചേർന്ന് […]

വളർത്തുമൃഗങ്ങൾ മറ്റുള്ളവരെ ആക്രമിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ ; രജിസ്ട്രേഷനും നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപ പിഴ

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കാൻ നിർദ്ദേശം. 2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വളർത്തുമൃഗ ഉടമ അവസാന തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്തും. വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപ പിഴ ചുമത്തും. വളർത്തുമൃഗങ്ങൾ പൊതുസ്ഥലത്ത് വിസർജനം നടത്തിയാൽ അത് വൃത്തിയാക്കേണ്ട ചുമതല മൃഗ ഉടമയ്ക്കായിരിക്കും. തെരുവ് […]