play-sharp-fill
കടനാട്ടിലും പരിസരപ്രദേശത്തും നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; ജനങ്ങൾ ആശങ്കയിൽ ; പരിഭ്രാന്തി വേണ്ടെന്ന് പഞ്ചായത്ത്

കടനാട്ടിലും പരിസരപ്രദേശത്തും നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; ജനങ്ങൾ ആശങ്കയിൽ ; പരിഭ്രാന്തി വേണ്ടെന്ന് പഞ്ചായത്ത്

പാലാ: കടനാട്, വല്യാത്ത് ഭാഗങ്ങളിൽ നിരവധിപ്പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്ററിനറി ക്ലിനിക്കൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വെറ്ററിനറി സർജൻ ഡോ.സുനിൽ എന്നിവർ പറഞ്ഞു. വളർത്തുനായ്ക്കളെയും, തെരുവുനായ്ക്കളെയും, മറ്റ് പ്രത്യേകം നിരീക്ഷിക്കണമെന്നും ഇന്നലെ കോളനികളിൽ കയറിയിറങ്ങി പഞ്ചായത്ത് അധികൃതരും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധികാരികളും ജനങ്ങളെ അറിയിച്ചു. കടനാട്ടിലും പരിസര
പ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും ഇന്നലെ നടത്തി.

നായയ്ക്ക് പേവിഷബാധ ഉണ്ടെന്നറിഞ്ഞതോടെ കടനാട് ആശങ്കയിലായി. ഇവിടെ രണ്ട് കോളനികളിലേത് ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെയും പേവിഷബാധയുള്ള നായ കടിച്ചിരുന്നു. പരിഭ്രാന്തി വേണ്ടെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും തെരുവുനായയുടെ കടിയേറ്റ മറ്റ് നായ്ക്കളെയും വളർത്തുമൃഗങ്ങളെയും
പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും പിടികൂടി പേവിഷബാധക്കെതിരെയുള്ള വാക്സിൻ കൊടുക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാൽനടയാത്രക്കാരും മറ്റും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.