ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തി; വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു..! 2 പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
വയനാട്: ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി.വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കരെയും കൗൺസിലർ നാജിയ ഷെറിനെയുമാണ് വളർത്തു നായ ആക്രമിച്ചത്.
സംരക്ഷണ ഓഫീസറെയും കൗൺസിലറെയും മേപ്പാടി സ്വദേശി ജോസിന്റെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആയിരുന്നു ആക്രമണം. വിവരം അന്വേഷിക്കുന്നതിനിടെ വീടിനകത്ത് നിന്ന് നായയെ തുറന്നു വിടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവിൽ നിന്നും ക്രൂര പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതി അന്വേഷിക്കാനാണ് വനിതാ സംരക്ഷണ ഓഫീസറും കൗൺസിലറും ജോസിന്റെ വീട്ടിലെത്തിയത്. വിഷയം സംസാരിക്കുന്നതിനിടെ ബഹളം വെച്ച ജോസ് വീടിനുള്ളിൽ ഉണ്ടായിരുന്ന നായയെ അഴിച്ചു വിട്ടു.
വിമന്‍ പ്രൊട്ടക്ഷൻ ഓഫീസർക്ക് ലഭിച്ച പരാതി ജില്ലാ ലീഗ് സർവീസ് അതോറിറ്റിക്ക് കൈമാറിയിരുന്നു. അഭിഭാഷകനെ ലഭ്യമാക്കുന്ന ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് കേസ് കൈമാറിയത്. ഇക്കാര്യത്തിലെ പുരോഗതി സംബന്ധിച്ച് അന്വേഷിക്കാനാണ് ജില്ലാ വനിതാ സുരക്ഷാ ഓഫീസർ മായ എത്തിയത്. മായയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൗൺസിലറുടെ ദേഹത്തേക്ക് നായ കയറുകയും ചെയ്തിരുന്നു. സംഭവത്തിൽ ജോസിനെതിരെ മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.