കോവിഡിനിടയിൽ വ്യാജ ലേഡി ഡോക്ടർ; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോ.സീമ തട്ടിപ്പ് നടത്തിയത് ഏഴ് വർഷം; ചികിൽസിച്ചത് ആയിരക്കണക്കിന് ഗർഭിണികളെ; ആരും ഞെട്ടണ്ട ! ചികിൽസക്കിടെ മരിച്ചവരുടെ കണക്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളു.
സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: ഒരു താലൂക്ക് ആശുപത്രിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുമായി 7 വര്‍ഷത്തോളം ഒരു ഡോക്ടർ ജോലി ചെയ്തു. അതും ഗൈനക്കോളജി വിഭാഗത്തിൽ. കരുനാഗപ്പള്ളി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില ജോലി ചെയ്തു വരികയായിരുന്ന ഗൈനക്കോളജിസ്റ്റിന് പിടിവീണത് കുഞ്ഞ് നഷ്ടപ്പെട്ട ഒരച്ഛന്റെ അന്വേഷണം. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയാണ് ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ പിടിയിലായത്. പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനില്‍ ടി.സാബു നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ വ്യാജനാണെന്ന് കണ്ടെത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച […]