സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍

സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച്‌ കണ്ടിരുന്നതായും ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച്‌ നല്‍കിയത് ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ നടക്കുകയാണ്.

നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാക്ഷി വിസ്താരത്തിനിടെ, കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീര് വരുന്നു. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു,’ ബാലചന്ദ്രകുമാറിന് സംഭവിച്ചത് ഇതാണെന്ന് ബൈജു പറയുന്നു.

2019ല്‍ ബാലചന്ദ്രകുമാറിന് സുഖമില്ലാതെ വന്നപ്പോള്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയും ക്രിയാറ്റിനിന്‍ ലെവല്‍ കൂടുതല്‍ ആകുകയുമായിരുന്നു. അന്ന് മുതല്‍ ഇയാള്‍ക്ക് കിഡ്നിയുടെ അസുഖം ഉണ്ടായിരുന്നു. ഇതിനിടെയാണ് കോടതിയില്‍ വിചാരണ നടന്നത്. വിചാരണയ്ക്കിടെയാണ് ബാലചന്ദ്രകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.