പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുടേത് ; പിന്നിൽ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്ന് സൂചന

സ്വന്തം ലേഖകൻ കിഴക്കമ്പലം: പ്ലൈവുഡ് കമ്പനി ഫർണസിന്റെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം തൊഴിലാളിയുടേതെന്ന് പൊലീസ്. എട്ടുമാസം മുൻപാണ് പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനി ഫർണസിെന്റ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്നാണ് പൊലീസിെന്റ നിഗമനം. പൊലീസിന്റെ സംശയത്തിലുള്ള രണ്ടുപേരയും പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും. കൊറോണയ്ക്ക് പിന്നാലെ പ്രഖ്യാപിച്ച ലോക ്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന കമ്പനി തുറന്നപ്പോഴാണ് പുകക്കുഴലിെന്റ അടിഭാഗത്ത് പുക വമിക്കുന്നത് കണ്ടത്. ഇതേ തുടർന്നാണ് ചിമ്മിനിയുടെ ഭാഗം തുറന്നത്. ഇവിടെയായിരുന്നു മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പുറംഭാഗം […]

പ്രാർത്ഥനകൾ വിഫലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കൊല്ലം : കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമായി . ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി .കൊല്ലത്ത് നിന്നും വ്യാഴാഴ്ച്ച കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹമാണ്  കണ്ടെത്തിയത്. ദേവനന്ദയുടെ വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്നും വ്യാഴാഴ്ച പൊലീസിന് കാര്യമായ സൂചനകൾ ഒന്നും  ലഭിച്ചിരുന്നില്ല.

മെഡിക്കൽ കോളെജിന് സമീപത്തെ കിണറിൽ നിന്നും ഒരാഴ്ച്ച പഴക്കമുളള മൃതദേഹം കണ്ടെത്തി ; പരിസരത്ത് നിന്നും കാണാതായ യുവാവിന്റേതെന്ന് സംശയം

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറില്‍ നിന്നും ഒരു മാസത്തിലേറെ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് കിണറിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ കാണപ്പെട്ടത്. കൂടാതെ രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ജോലിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെയാണ് കിണറിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ശേഷം നടത്തിയ പരിശോധനയിലാണ് സമീപത്തെ കിണറ്റില്‍ […]

പറമ്പ് വൃത്തിയാക്കുന്നതിനിടെ ഒരു വർഷം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി ; പ്രദേശത്ത് നിന്ന് കഴിഞ്ഞ ഏപ്രിലിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം എന്ന് സംശയം

  സ്വന്തം ലേഖകൻ ഇടുക്കി : വെണ്‍മണിയില്‍ നിന്ന് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പട്ടയനടപടികളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുന്നതിനിടെ റവന്യു ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പ്രദേശത്തുനിന്ന് കാണാതായ വീട്ടമ്മയുടേതാണ് മൃതദേഹം എന്നാണ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് വെണ്മണി സ്വദേശി ഏലിയാമ്മയെ കാണാതാകുന്നത്. കാണാതാകുമ്പോള്‍ ഇവര്‍ ധരിച്ചിരുന്നതിന് സമാനമായ സാരിയാണ് മൃതദേഹാവശിഷ്ടത്തില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ പരിശോധനക്ക് അയച്ചു. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് ഏലിയാമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാവൂ. മരണം […]