‘ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ ? സർക്കാർ കോടതിക്കൊപ്പം നിൽക്കണം’..!! താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിൽ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്.അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം.ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ ?. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല.കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു.അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമര്‍ശിച്ചു. അപകടത്തെക്കുറിച്ച് മലപ്പുറം കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. താനൂരിൽ അപകടത്തിൽപ്പെട്ട […]