play-sharp-fill

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു ; ഇന്ന് 8135 പേര്‍ക്ക് കോവിഡ് ; 7013 പേർക്കും സമ്പർക്കത്തിലൂടെ രോഗം : 29 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള […]

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി : വീഡിയോ ഇവിടെ കാണാം

അപ്‌സര കെ.സോമൻ കോട്ടയം : കൊവിഡ് പോസിറ്റീവായവർ പോലും ക്വാറന്റൈൻ ലംഘിക്കുമ്പോൾ സൈക്കിൾ ചവിട്ടി കൊവിഡ് ജാഗ്രതയെ പറ്റി സൈക്കിൾ ചവിട്ടി ബോധവൽക്കരണം നടത്തുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി. വെള്ളപ്പേപ്പറിൽ എഴുതി വച്ച സേതുലക്ഷ്മിയുടെ ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ജോഷിയും ചേർന്നു നിന്നപ്പോൾ കോവിഡ് ജാഗ്രതാ സന്ദേശവുമായി സേതുലക്ഷ്മി ഇതുവരെ താണ്ടിയത് എണ്ണായിരം കിലോമീറ്ററുകളാണ്. വീഡിയോ ഇവിടെ കാണാം കോവിഡ് ലോക് ഡൗണിന് ശേഷമാണ് സേതുലക്ഷ്മി കോവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിളിൽ യാത്ര ആരംഭിച്ചത്. ഇതുവരെ അതിരപ്പള്ളി, വാഗമൺ, കുമളി, ആലപ്പുഴ,ചെങ്ങന്നൂർ,കുമരകം ഉൾപ്പടെ താണ്ടിയിട്ടുണ്ട്. […]

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക് : ഇന്ന് 6324 പേർക്ക് കൂടി കോവിഡ് ; 5321 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; രോഗം സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യ പ്രവർത്തകരും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ഇന്ന് മാത്രം 6324 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. […]

കേന്ദ്രമന്ത്രി സുരേഷ്  അംഗദി അന്തരിച്ചു  ; രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രി : മരണം സംഭവിച്ചത് എയിംസില്‍ ചികിത്സയിൽ കഴിയുന്നതിനിടെ 

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ്  ബാധിച്ച്‌ കേന്ദ്രമന്ത്രി അന്തരിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ്  കോവിഡ് ബാധിച്ച് മരിച്ചത്. വൈസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിൽ കഴിയുന്നിന്നതിനിടെയാണ് മരണം സംഭവിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി. സെപ്റ്റംബര്‍ 11-നാണ് അദ്ദേഹത്തെ കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധിച്ച  വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബര്‍ 11-ന് ട്വിറ്ററില്‍ പങ്കുവെച്ചത്. കര്‍ണാടകയിലെ പ്രമുഖ […]

സംസ്ഥാനത്ത് ബാറുകൾ അടഞ്ഞു തന്നെ കിടക്കും ; സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ സർക്കാർ തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച ബാറുകൾ ഉടൻ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശയാണ് തള്ളിയത്. സംസ്ഥാനത്തെ കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നടപടിയെടുത്തത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ ബാറുകൾ തുറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തത്. വൈറ്‌സ വ്യാപനത്തെ തുടർന്ന് സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകാം എന്നായിരുന്നു […]

കോട്ടയം ജില്ലയിൽ പുതിയ രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി : മൂന്ന് വാർഡുകളെ പട്ടികയിൽ നിന്നും ഒഴിവാക്കി

Upസ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഉദയനാപുരം-6, അയ്മനം -9 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി -21, 22 കോട്ടയം മുനിസിപ്പാലിറ്റി – 1 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം -14, 20, 26, 32, 35, 43, 47, 48,42 2. ഈരാറ്റുപേട്ട – 4, […]

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീണ്ടും അഭിമാന നേട്ടം : കോവിഡ്‌ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 103കാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകത്ത് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് വീണ്ടും അഭിമാന നേട്ടം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് പരീദ് ആണ് 103-ാം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രായമായവരില്‍ […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; ഇതോടെ ഇന്ന് മാത്രം മരിച്ചത് നാല് പേർ ; കേരളത്തിലെ കൊറോണ മരണം 48 ആയി

സ്വന്തം ലേഖകൻ കണ്ണൂർ: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി മരിച്ചു. കണ്ണൂർ വിളക്കോട്ടൂർ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേർ ഇന്ന് മരിക്കുകയുമായിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു. വിളക്കാട്ടോർ സ്വദേശി സദാനന്ദനെ ഹൃദയ സംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നത്. കാൻസർ […]

ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു ; ഇതോടെ കോവിഡ് വാർഡിലെ ആത്മഹത്യ മൂന്നായി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. കൊല്ലം സ്വദേശിയായ 52 കാരൻ ആണ് ഇന്ന് കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തത്. അതേസമയം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലെ മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. കഴിഞ്ഞ മാസം രണ്ടു പേർ കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തിരുന്നു. മരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോവിഡ് സംശയത്തെത്തുടർന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്നു രാവിലെ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ […]

സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊറോണ വൈറസ് ബാധ ; രോഗ ഉറവിടമറിയാതെ 37 കേസുകൾ ; 196 പേർക്ക് രോഗമുക്തി ; കോട്ടയത്ത് 25 പേർക്ക് രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് വൈറസ് ബാധ. 196 പേർക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേരുടെ രോഗ ഉറവിടം അജ്ഞാതമെന്ന് മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളത്തിൽ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 35 ആയി. സമ്പർക്കത്തിലൂടെ 432 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 4880 പേർ ഇപ്പോൾ ചികിത്സയിൽ. സംസ്ഥാനത്ത് 234 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. 16 പ്രദേശങ്ങളെയാണ് പുതിയതായി ഹോട്ട്‌സ്‌പോട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. […]