play-sharp-fill

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുകൂട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിനാണ് യോഗം ചേരുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. യു.കെ യില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച […]

രാജ്യത്ത് 60 ലക്ഷം കടന്ന് കോവിഡ് രോഗികൾ : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 88,600 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 1,124 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം 1,124 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ആകെ കേസുകൾ 60,73,348 ആയി ഉയർന്നു. നിലവിൽ 9,56,402 പേരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. അതേസമയം രാജ്യത്തെ 49,41,627 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 92,043 പേരുടെ രോഗം ഭേദമായി. ഇന്ത്യയിൽ ഇതുവരെ […]